നിതിൻ രാജിൻ്റെ മരണത്തിൽ പൊലിസ് മുഖ്യപ്രതിയെ സംരക്ഷിക്കുന്നുവെന്ന് പിതാവ് രാജൻ


കണ്ണൂർ :അഞ്ചരക്കണ്ടിയിലെ കണ്ണൂർ ദന്തൽ കോളേജിൽ ജീവനൊടുക്കിയ നിതിൻ രാജിന്റെ മരണത്തിൻ്റെ അന്വേഷണം തൃപ്തികരമല്ലെന്ന് നിതിൻരാജിൻ്റെ പിതാവ്. അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നു അദ്ദേേഹം പറഞ്ഞു. ക്രൈംബ്രാഞ്ചിനെ മാറ്റി പ്രത്യേക അന്വേഷണത്തെ നിയമിക്കണം എന്നും ആവശ്യം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകുമെന്നാണ് പിതാവ് പറയുന്നത്.

അധ്യാപകൻ റാമിന് ഉന്നത തലങ്ങളിൽ നിന്ന് സംരക്ഷണം ഒരുക്കുന്നുവെന്നും നിതിൻ രാജിൻ്റെ പിതാവ് രാജൻ ആരോപിച്ചു. ഇതോടെ ​ഗുരുതര ആരോപണങ്ങളാണ് നിതിൻ രാജിൻ്റെ മരണത്തിൽ പുറത്ത് 
പുറത്ത് വരുന്നത്. അധ്യാപകർ മാനസികമായി പീഢിപ്പിക്കുകയും ലോൺ ആപ്പിൽ നിന്നുള്ള സമ്മർദ്ദവും ഉൾപ്പടെ നിതിൻരാജിനുണ്ടായിരുന്നു. പിന്നീട് കേസിലെ മുഖ്യ പ്രതികളിലൊരാളായ ഡോക്ടർ എം കെ റാമിനെതിരെ കേസെടുത്തുവെങ്കിലും അറസ്റ്റുചെയ്യാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം