ചിത്ര ലേഖയുടെ മരണം: പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
തളിപ്പറമ്പ് :ചവനപ്പുഴയിൽ കിണറ്റിൽ ചാടിയ മാനസികാസ്വാസ്ഥ്യമുള്ള യുവതി മരിച്ച സംഭവത്തിൽ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ചവനപ്പുഴ
കര്യാപ്പത്ത് ചിത്രലേഖയാ (38) ണ് മരിച്ചത്. ചിത്രലേഖയെ രക്ഷിക്കാൻ ഒപ്പം ചാടിയ അമ്മ ലക്ഷ്മിയെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി.
ലക്ഷ്മി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് ഇരുവരെയും കിണറ്റിൽ നിന്ന് കണ്ടെത്തിയത്. അമ്മയും മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
ചിത്രലേഖ പലപ്പോഴായി ആത്മഹത്യാ പ്രവണത കാണിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. ഇരുവരെയും ബന്ധുക്കളും അയൽക്കാരും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ബന്ധുക്കൾ നേരിട്ടെത്തി നടത്തിയ തെരച്ചിലിലാണ് വൈകുന്നേരം മൂന്നരയോടെ ഇരുവരെയും കിണറ്റിൽ കണ്ടെത്തിയത്.
Comments
Post a Comment