പോക്സോ കേസിൽ പ്രതിയായി ഒളിവിൽ പോയ മദ്രസ അദ്ധ്യാപകൻ ഡൽഹിയിൽ അറസ്റ്റിൽ


കണ്ണൂർ:തലശേരിയിലെ ദർസി ലെ 14 വയസു കാരണ ലൈംഗികമായി പീഡി പ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മദ്രസ അധ്യാപകനെ തലശേ രി പൊലീസ് ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തു. മയ്യിൽ ചെക്കിക്കുളം പാലത്തുങ്കര സ്വദേശി കുഞ്ഞി അഹമ്മദ് തീയേണ്ടി വളപ്പിലാണ് (58) പിടിയിലായത്.
കഴിഞ്ഞ മേയ് 15ന് പതിനാലു കാരനെ പ്രതി ക്രൂരമായ ലൈം ഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. കുട്ടിയുടെ മാ താവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതി ഒളിവിൽ പോവുകയായിരു ന്നു.
ജില്ലാ പൊലീസ് മേധാവി വിജ
യ് ഭാരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം തലശേരി എഎസ്‌പി ഡോ. എം നന്ദ ഗോപന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷകസം ഘം രൂപീകരിച്ച് അന്വേഷ ണം ശക്തമാക്കി. ഒളിവിൽപോയതിനു ശേഷ
 പ്രതിയായ മദ്രസ അധ്യാപകൻ മടിക്കേരി, എരുമാട് ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിലുമായി ഒളിവിൽ കഴി ഞ്ഞതായി അന്വേഷണസംഘം കണ്ടെത്തി. ഇതിനുശേഷം ജൂൺ 27ന് ഡൽഹിയിലേക്ക് കടന്ന പ്രതി ഹസ്രത്ത് നിസാമുദ്ദീൻ ദർ ഗയ്ക്ക് സമീപം വേഷംമാറി താമസി ച്ചുവരികയായിരുന്നു. ഡൽഹിയി ലെത്തിയ കേരള പൊലീസ് സം ഘം സിസിടിവി ദൃശ്യങ്ങളും വിവ രങ്ങളും ശേഖരിച്ച് ഡൽഹി പൊ ലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു. തലശേരി പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം