യഥാർത്ഥ ഹീറോയായി കെയ്ൻ : ഇംഗ്ളണ്ട് പ്രീ ക്വാർട്ടറിൽ
അറ്റലാന്റ: ഫിഫ ലോകകപ്പ് 2026 ന്റെ പ്രീക്വാർട്ടറിൽ കടന്ന് ഇംഗ്ലണ്ട്. അറ്റലാന്റയിൽ നടന്ന റൗണ്ട് ഓഫ് 32 മത്സരത്തിൽ കോംഗോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ കടന്നത്. ആവേശകരമായ മത്സരത്തിൽ
കോംഗോയാണ് ആദ്യം മുന്നിലെത്തിയത്. ഏഴാം മിനിറ്റിൽ ബ്രയാൻ സിപെംഗയാണ് കോംഗോയ്ക്ക് വേണ്ടി ഗോൾ നേടിയത്.
എന്നാൽ 75-ാം മിനിറ്റിൽ ക്യാപ്റ്റൻ ഹാരി കെയ്ൻ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. പിന്നീട് 86-ാം മിനിറ്റിൽ വീണ്ടും ഗോൾ നേടി കെയ്ൻ ടീമിന്റെ വിജയം ഉറപ്പിക്കു. കയായിരുന്നു
Comments
Post a Comment