ബംഗളൂരുവിൽ നാല് സ്വകാര്യ ബസുകൾ കത്തിനശിച്ചു
..
ബംഗളൂരു: ഓൾഡ് ചന്ദാപ്പൂരിൽ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന നാല് സ്വകാര്യ ബസുകൾ കത്തിനശിച്ചു. സ്വകാര്യ ട്രാവൽസിന് കീഴിലുള്ള ബസുകൾക്കാണ് അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായത്.നിർത്തിയിട്ടിരുന്ന ഒരു ബസിൽ നിന്നും പടർന്ന തീ പിന്നീട് സമീപത്തുണ്ടായിരുന്ന മറ്റ് മൂന്ന് ബസുകളിലേക്കും അതിവേഗം വ്യാപിക്കുകയായിരുന്നു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.
അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. നാല് ബസുകളും പൂർണ്ണമായും കത്തിനശിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments
Post a Comment