കണ്ഠര് ബ്രഹ്മദത്തൻ ശബരിമലയുടെ പുതിയ തന്ത്രി
സന്നിധാനം :ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ ദേവസ്വം ബോർഡ് തെരഞ്ഞെടുത്തു. കണ്ഠര് രാജീവരുടെ മകനാണ് കണ്ഠര് ബ്രഹ്മദത്തൻ. ആരോഗ്യ പ്രശ്നങ്ങളുള്ളതിനായി തന്ത്രിയായി തുടരാൻ കഴിയില്ലെന്ന് നേരത്തെ അറിയിച്ച കണ്ഠര് രാജീവര് തനിക്ക് പകരം മകൻ കണ്ഠര് ബ്രഹ്മദത്തനെ നിർദേശിച്ച് ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു.
ശബരിമല ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ താന്ത്രിക ചുമതലകൾ ചിങ്ങം ഒന്നു മുതൽകർക്കടകം 31 വരെ നിർവഹിക്കുന്നതിന് താഴമൺ മഠം കണ്ഠര് ബ്രഹ്മദത്തനെ നിയോഗിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന ബോർഡ് യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. യോഗത്തിൽ തിരുവിതാംകൂർ ദേവസ്വം
Comments
Post a Comment