സലാലയിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനി മരിച്ചു


കണ്ണൂർ:സലാലയിൽ ഖരീഫ് സീസൺ കഴിഞ്ഞ് മസ്‌കറ്റിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട്‌ മലയാളി യുവതി മരിച്ചു. കണ്ണൂർ സ്വദേശിനി ഫാത്തിമത്തുൽ ഷഹാനയാണ് മരിച്ചത്. ഹൈമയ്ക്ക് സമീപമുള്ള മക്ഷൻ എന്ന സ്ഥലത്തു വെച്ചായിരുന്നു അപകടമുണ്ടായത്.
അവധി ആഘോഷങ്ങൾക്കായി മസ്‌കറ്റിൽ നിന്ന് സലാലയിലേക്ക് യാത്ര തിരിച്ചതായിരുന്നു ഈ കുടുംബം. അപകടത്തിൽപ്പെട്ട ഫാത്തിമത്തുൽ ഷഹാനയുടെ ഭർത്താവ് ഷാനിദും കൂടെയുണ്ടായിരുന്ന സുഹൃത്ത് അനസും ഗുരുതരമായ പരിക്കുകളോടെ സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലാണ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം