ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാകമ്മിറ്റിക്ക് പുതിയ നേതൃത്വം : കെ അനുശ്രീ പ്രസിഡന്റ്‌, മുഹമ്മദ്‌ അഫ്‌സൽ സെക്രട്ടറി


തലശ്ശേരി: ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ല പ്രസിഡന്റായി കെ അനുശ്രീയെയും സെക്രട്ടറിയായി മുഹമ്മദ്‌ അഫ്‌സലിനെയും തലശ്ശേരിയിൽ കൂത്തുപറമ്പ് രക്തസാക്ഷി നഗറിൽ ചേർന്ന സമ്മേളനം തെരഞ്ഞെടുത്തു.
വി കെ നിഷാദ്, എ പി അൻവീർ, ഷിബിൻ കാനായി (വൈസ് പ്രസിഡന്റ്‌), പി എം അഖിൽ, പി പി അനിഷ, പി പി സിദിൻ (ജോ. സെക്രട്ടറി), മുഹമ്മദ്‌ സിറാജ് (ട്രഷറർ) എന്നിവരാണ്‌ മറ്റു ഭാരവാഹികൾ.
കണ്ണൂർ ജില്ലയിലെ ഡിവൈഎഫ്‌ഐയുടെ ചരിത്രത്തിൽ ആദ്യമായാണ്‌ ഒരു വനിത ജില്ലാ പ്രസിഡന്റാവുന്നത്‌. സിപിഎം ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്തംഗവും എസ്‌എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്റുമാണ്‌ കെ അനുശ്രീ. സിപിഎം ജില്ലകമ്മിറ്റി അംഗമായ മുഹമ്മദ്‌ അഫ്‌സൽ നിലവിൽ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാണ്‌.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം