കാണാതായ വ്ലോഗര്‍ ദില്‍ഷാദിനെ കണ്ടെത്തി, ബൈക്ക് അപകടത്തിൽ പരുക്കേറ്റ് മേഘാലയിലെ ആശുപത്രിയിൽ ചികിത്സയിൽ


മലപ്പുറം: കാണാതായ മലപ്പുറം ചേലേമ്പ്ര സ്വദേശി വ്ലോഗർ ദിൽഷാദിനെ കണ്ടെത്തി. മുഹമ്മദ് ദിൽഷാദ് സുരക്ഷിതൻ. ബൈക്ക് അപകടത്തിൽ പെട്ട് മേഘാലയയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ദിൽഷാദ് ഉള്ളത്. വനമേഖലയോട് ചേർന്ന ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. ആരോഗ്യനില മെച്ചപ്പെടുന്ന സാഹചര്യത്തിൽ നാട്ടിലെത്തിക്കും. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില്‍ സ്വദേശിയാണ് ദില്‍ഷാദ്. യാത്ര ടുഡേ എന്നാണ് ദില്‍ഷാദിന്റെ യൂട്യൂബ് ചാനലിന്റെ പേര്. ഈ ചാനലിന് നിരവധി ഫോളോവേഴ്‌സുണ്ട്.
ചാനലിന്റെ ഭാഗമായി ദില്‍ഷാദ് വിവിധ രാജ്യങ്ങളില്‍ യാത്രകള്‍ നടത്താറുണ്ട്. കഴിഞ്ഞ ജൂണ്‍ ആറിനാണ് ദില്‍ഷാദ് യാത്രയുടെ ഭാഗമായി വീട്ടില്‍ നിന്ന് പോയതെന്നും നാലുദിവസമായി യാതൊരു വിവരവുമില്ലെന്നും കുടുംബം തേഞ്ഞിപ്പലം പോലീസില്‍ പരാതി നല്‍കിയിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം