തരൂർ ലിഫ്‌റ്റിൽ കുടുങ്ങി : പുറത്തിറക്കി ഫയർ ഫോഴ്സ്
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ എംപിയെ ഫയർഫോഴ്സ് എത്തി പുറത്തിറക്കി. തിരുവനന്തപുരം പ്രശാന്ത് ഹോട്ടലിലാണ് സംഭവം. ആറാം നിലയിലേക്ക് പോയപ്പോഴാണ് കുടുങ്ങിയത്. അമിത ഭാരം കാരണമാണ് കുടുങ്ങിയതെന്നാണ് വിവരം. ഉടൻ ഫയർഫോഴ്സ് എത്തി അദ്ദേഹത്തെയും സംഘത്തെയും പുറത്തെത്തിക്കുകയായിരുന്നു.
Comments
Post a Comment