രണ്ടാം ക്ളാസ് വിദ്യാർത്ഥിയെ അതിക്രൂരമായി മർദിച്ച അധ്യാപകന് സസ്പെൻഷൻ
മട്ടന്നൂർ: രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ അതിക്രൂരമായിമർദിച്ച അധ്യാപകനെ സർവ്വീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു. പട്ടാനൂരിലെ എയ്‌ഡഡ് സ്‌കൂൾ അധ്യാ പകൻ ചാലോട് കൊളോളം സ്വദേശി കെ. വിപി നെയാണ് സസ്പെൻ്റ് ചെയ്‌തത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് എ.ഇ.ഒ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ 16നാണ് കേസിനാസ്‌പദമായ സംഭവം. അധ്യാപകൻ ബോർഡിലെഴുതിയത് പകർത്തിയെ ഴുതാൻ വൈകിയതിനാണത്രെ മർദിച്ചത്.
കൈകൊണ്ട് മുതുകിൽ ഇടിക്കുകയായിരുന്നു വത്രെ. പുറംവേദനയെ തുടർന്ന് ഇരിക്കൂർ താലൂക്കാശുപത്രിയിൽ കുട്ടി ചികിൽസ തേടി യിരുന്നു. കുട്ടിയുടെ പുറത്ത് ചതവും നീർക്കെട്ടും ഉള്ളതായി എക്സ്റേയിൽ തെളി ഞ്ഞിരുന്നു. ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ വിവരം നൽകിയതിനെ തുടർന്ന് വിദ്യാർത്ഥിയിൽ നിന്നും രക്ഷിതാവിൽ നിന്നും മൊഴിയെടുത്ത് ഇയാൾക്കെതിരെ മട്ട ന്നൂർ പോലീസ് കേസെടുത്തിരുന്നു.
Comments
Post a Comment