പുതു സംരഭകർക്ക് പ്രചോദനമായി കടമ്പൂർ പഞ്ചായത്ത് സി.ഡി എസ് സംരഭകത്വ മീറ്റ് നടത്തി




കാടാച്ചിറ : കടമ്പൂർ ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ കുടുംബശ്രീ സംരംഭകത്വ മീറ്റ് നടത്തി.കാടാച്ചിറ ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷബ്ന ഉദ്ഘാടനം ചെയ്തു. കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഗിരീശൻ അധ്യക്ഷനായി. തുടർന്ന് നടന്ന
സെഷനുകളിൽ സംരംഭകത്വ വികസനം, തൊഴിൽ പരിശീലനം, ബാങ്ക് വായ്പാ സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു. കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജയൻ, റൂഡ്‌സെറ്റ് ഡയറക്ടർ ദീപക് കൃഷ്ണൻ, അഭിലാഷ് നാരായണൻ, റോഷ്നി സി., കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർ മിമിന എന്നിവർ വിവിധ വിഷയങ്ങളിൽ സെഷനുകൾ കൈകാര്യം ചെയ്തു.
പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി കാനറാ ബാങ്ക് പെരളശ്ശേരി ബ്രാഞ്ച് മാനേജർ എൻ.വിഅജിത്തിൻ്റെ നേതൃത്വത്തിൽ വായ്പാ നടപടിക്രമങ്ങളെക്കുറിച്ച് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും നൽകി.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. രശ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.വി. ജയരാജൻ,ആർ.കെ.നിഷ സംസാരിച്ചു
 വി. ശ്യാമള  സ്വാഗതവും പി വി ശുഭ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം