പട്ടാന്നൂരിൽ തെങ്ങ് കടപുഴകി വീണ് വീട് തകർന്നു



കൂടാളി : കൂടാളി പഞ്ചായത്തിലെ പട്ടാന്നൂരിൽ ഇന്ന് പുലർച്ചെയുണ്ടായ കനത്ത മഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീണ് വീടിൻ്റെ മേൽക്കൂര തകർന്നു. ഇരുനില ഓടിട്ട വീടാണ് തകർന്നത് വീടിൻ്റെ പിന്നാമ്പുറത്തെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. വീടിൻ്റെ മേൽക്കൂരയ്ക്ക് കേടുപാടുകൾ പറ്റി. പട്ടാന്നൂരിലെ കെ കെ ഓമനയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. അപകടത്തിൽ വീട്ടുകാർക്ക് ആർക്കും പരുക്കേറ്റിട്ടില്ല. കൂടാളി പഞ്ചായത്ത്. വില്ലേജ് ഓഫീസ് അധികൃതർ സ്ഥലത്തെത്തി നാശനഷ്‌ടം വിലയിരുത്തി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം