താൻ ജാതി അധിക്ഷേപം നടത്തിയില്ല നിതിൻ രാജിൻ്റെ മരണത്തിന് പിന്നിൽ പങ്കില്ലെന്ന് ഡോക്ടർ എം കെ റാമിൻ്റെ മൊഴി


.
കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂർ ദന്തൽ കോളേജ്  ഒന്നാം വർഷ വിദ്യാർത്ഥി ആർ എൽ നിതിൻ രാജ് ജീവനൊടുക്കിയത് താൻ കാരണമല്ലെന്ന് ആത്മഹത്യ പ്രേരണാ കേസിലെ ഒന്നാം പ്രതിയും വകുപ്പ് മേധാവിയുമായ ഡോക്ടർ എം കെ റാമിൻ്റെ മൊഴി. താൻ വിദ്യാർത്ഥിക്കെതിരെ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് അറസ്റ്റിലായ ഡോക്ടർ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ മൊഴി നൽകി. നിതിൻ രാജിനെ മാനസികമായ പീഡിപ്പിക്കുന്ന യാതൊന്നും ചെയ്തിട്ടില്ല എച്ച് ഒഡിയെന്ന നിലയിൽ തൻ്റെ ചുമതലയാണ് അച്ചടക്കവും വിദ്യാർത്ഥികളുടെ മാർക്കും പരിശോധിക്കൽ. മാർക്ക് കുറഞ്ഞ കുട്ടികളെ ക്ളാസിൽ നിന്നും പരസ്യമായി ശാസിച്ചിട്ടുണ്ട് ഇത് ആ കുട്ടികളുടെ നന്മയ്ക്ക് വേണ്ടി ചെയ്തതാണ് തനിക്കെതിരെ വിദ്യാത്ഥികളുടെ മൊഴികൾക്ക് പിന്നിൽ അച്ചടക്കം കർശനമാക്കിയതിലെ എതിർപ്പ് കാരണമാകാമെന്നും പ്രതി മൊഴി നൽകി. കുടകിൽ നിന്നാണ് ഞായറാഴ്ച്ച രാവിലെ ഡോ. എം കെ റാമിനെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത് തുടർന്ന് കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു. കണ്ണൂർ ജില്ലാ ആശു പത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് ഡോക്ടർ എം കെ റാമിനെ തലശേരി കോടതിയിൽ ഹാജരാക്കിയത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം