ജില്ലാ സ്പോർട്സ് കളരിപയറ്റ് അസോ. കാർഗിൽ വിജയദിനം ആഘോഷിച്ചു



 കാടാച്ചിറ : ജില്ലാ സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ  കാർഗിൽ വിജയ ദിനം ആഘോഷിച്ചു.  വീര മൃത്യു വരിച്ച കാർഗിൽ യുദ്ധ ഭടന്മാരെ അനുസ്മരിച്ച് ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും 
നടത്തി.
കോട്ടൂർജ്യോതിസ് കളരി ഹാളിൽ  നടന്ന പരിപാടി കുന്നൊരു ഗംഗാധരൻ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. പുതുതായി ആരംഭിക്കുന്ന ശ്രീ മുരുകാ കളരിയുടെ ലോഗോ ജില്ലാ സെക്രട്ടറി കോട്ടൂർ പ്രകാശൻ ഗുരുക്കൾ  ഗംഗാധര ഗുരുക്കൾക്ക് കൈമാറി പ്രകാശനം ചെയ്തു.
 പ്രസാദ്  ഗുരുക്കളുടെ അധ്യക്ഷതയിൽ. സി കെ ഉമേഷന്‍ ഗുരുക്കൾ .പി മനോഹരൻ ഗുരുക്കൾ. വത്സതിലകൻ ഗുരുക്കൾ. പി മോഹനൻ ഗുരുക്കൾ. കെ ടി ഷാജി. അഭയ സുരേന്ദ്രൻ.  ഇ. രമേശൻ ഗുരുക്കൾ അലവിൽ. വിജയ് വിളവന എന്നിവർ സംസാരിച്ചു വിജേഷ് കോയ്യോട് സ്വാഗതവും അനീഷ് മുഴപ്പിലങ്ങാട് നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം