പിലാത്തറയിലെ സ്വർണം പൊട്ടിക്കൽ കേസ്: മുഖ്യപ്രതി അറസ്‌റ്റിൽ
പിലാത്തറ: കണ്ണൂർ - കാസർകോട് ദേശീയ പാതയിലെ പിലാത്തറയിൽ മഹാരാഷ്ട്ര സ്വദേശിയായ സ്വർണവ്യാപാരിയെയും കുടുംബത്തെയും അക്രമിച്ച് സ്വർണവും പണവും തട്ടിയെ ടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. സ്വർണം പൊട്ടിക്കലിൻ്റെ മുഖ്യ ആസൂത്രകനായ
കണ്ണ പുരം ചെറുകുന്ന് പൂങ്കാവിലെ എ.ജിജിലിനെ യാണ്(36) പയ്യ
ന്നൂർ എസ്.ഐ: കെ.ഷറഫു ദീൻ്റെ നേതൃത്വത്തിൽ റൂറൽ എസ്.പിയുടെ പ്രത്യേക അന്വേ ഷണ സംഘം പിടികൂടിയത്. കവർച്ച ആസൂത്രണം ചെയ്തയാളാണ് ജിജിൽ. കഴിഞ്ഞ മാസം ഒന്നിന് രാത്രി യോടെയാണ് കേസിനാസ്‌പദ മായ സംഭവം. തലശേരിയിൽ താമസിച്ച് സ്വർണവ്യാപാരം നട ത്തുന്ന മഹാരാഷ്ട്ര സ്വദേശി കുമാർ ജലന്തർ നിഗവും കുടും ബവും സഞ്ചരിച്ച കെ.എൽ 58എ.എൻ 2059 കാർ തട്ടിയെടു ത്താണ് സംഘം കവർച്ച നട ത്തിയത്. കാറിനെ പിന്തുടർന്ന് മറ്റ് കാറുകളിലെത്തിയ സംഘം എടാട്ട് വെച്ച് കാർ തടഞ്ഞു നിർത്തി കുമാറിന്റെ ഭാര്യയുടെ സ്വർണാഭരണങ്ങൾ തട്ടിയെടു ത്തു. തുടർന്ന് പിലാത്തറ സഹ കരണ കോളേജിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് കാർ അവിടെ ഉപേക്ഷിക്കുകയായിരുന്നു. 25
ഗ്രാം സ്വർണം നഷപ്പെട്ടുവെ ന്നാണ് കുമാർ പോലീസിൽ ആദ്യം പരാതി നൽകിയത്. കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച 55 ലക്ഷം രൂപയും നഷ്ടപ്പെട്ടതായി കുമാർ പിന്നീട് മൊഴി നൽകിയിരുന്നു. ഇതോടെ റൂറൽ എസ്.പിയുടെ നിർദേശപ്രകാരം പയ്യന്നൂർ ഡിവൈ.എസ്.പിയുടെ നേതൃത്വ
ത്തിലുള്ള പ്രത്യേക അന്വേ ഷണസംഘത്തെ നിയോഗിക്കുകയായിരുന്നു. അന്വേഷണസം ഘത്തിൻ്റെ അന്വേഷണത്തിൽ അഞ്ചാംപീടിക സ്വദേശി സനു സന്തോഷിനെയും അശ്വന്തി നെയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. കേസിൽ പത്ത് പ്രതികൾ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
25
ഗ്രാം സ്വർണം നഷപ്പെട്ടുവെ ന്നാണ് കുമാർ പോലീസിൽ ആദ്യം പരാതി നൽകിയത്. കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച 55 ലക്ഷം രൂപയും നഷ്ടപ്പെട്ടതായി കുമാർ പിന്നീട് മൊഴി നൽകിയിരുന്നു. ഇതോടെ റൂറൽ എസ്.പിയുടെ നിർദേശപ്രകാരം പയ്യന്നൂർ ഡിവൈ.എസ്.പിയുടെ നേതൃത്വ
ത്തിലുള്ള പ്രത്യേക അന്വേ ഷണസംഘത്തെ നിയോഗിച്ചതിനെ തുടർന്നാണ് അന്വേഷണത്തിന് വേഗത കൂടിയത്. വൻ ഗൂഡാലോചന നടത്തിയാണ് പ്രതികൾ കുറ്റകൃത്യത്തിൽ പങ്കാളികളായത്. ഇതിന് പിന്നിൽ ബാഹ്യ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പൊലിസ് അന്വേഷിക്കുന്നുണ്ട്.
Comments
Post a Comment