കളിആവേശം അനുശോചനമായി : ഫ്‌ളക്സ് ബോർഡുകളിൽ റീത്ത്



കാടാച്ചിറ : കളി ആവേശം അനുശോചനമായപ്പോൾ തോറ്റ ടീമുകളുടെ കൂറ്റൻ ഫ്ളക്സ് ബോർഡുകൾക്ക് മുകളിൽ റീത്ത് സമർപിച്ച് ആരാധകർ.
കാടാച്ചിറ മാളികപറമ്പ് റോഡിലാണ് ഫ്രാൻസ്, പോർട്ടുഗൽ ടീമുകളുടെ ഫ്ളക്സ് ബോർഡുകൾക്ക് മുകളിൽ റീത്ത് കെട്ടി തൂക്കിയത്. എം ബാപായും റൊണാൾഡോയുമൊക്കെ ആരാധകരെ കടുത്ത നിരാശയിലാഴ്ത്തിയാണ് തോറ്റു പുറത്ത് പോയത്. ഏറ്റവും ഒടുവിൽ ഫൈനലിൽ മുട്ടാൻ സ്പയിനും അർജൻ്റീനയും മാത്രമായി മാറി. ഇതോടെയാണ് മറ്റു ടീമുകൾക്കായി വൻ തുക ചെലവഴിച്ചു ഫ്ളക്സ് ഉയർത്തിയ കളിപ്രേമികൾ നിരാശരായത്. അർജൻ്റീന തോറ്റു കിട്ടാൻ സ്പ യി നിനോടൊപ്പം ചേർന്നുനിൽക്കുകയാണ് ബ്രസീലിയൻ ആരാധകർ. അതുകൊണ്ടുതന്നെ വരാൻ പോകുന്ന മണിക്കൂറുകൾ ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിൻ്റെത് കൂടിയാണ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം