തെരഞ്ഞെടുപ്പ് തോൽവി കമ്യുണിസത്തെ ഇല്ലാതാക്കില്ല പന്ന്യൻ രവീന്ദ്രൻ


കൂത്തുപറമ്പ്: തെരഞ്ഞെടുപ്പിലെ തോൽവിയൊന്നും കമ്മ്യൂണിസത്തെ ഇല്ലാതാക്കാൻ സാധിക്കില്ലെന്ന് സിപിഐ മുൻ സംസ്ഥാന സെക്രട്ടറിയും മുതിർന്ന നേതാവുമായ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. എൻ ഇ ബാലറാം പി പി മുകുന്ദൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് പല മാറ്റങ്ങളും ഉണ്ടായത് കമ്മ്യൂണിസ്റ്റ് ആശയത്തിലൂടെയാണ്. 
സ്ഥാനമാനങ്ങൾ ആഗ്രഹിക്കാത്ത നേതാക്കളായിരുന്നു ബാലറാമും പി പി മുകുന്ദനും. മാതൃകയായി പ്രവർത്തിച്ച നേതാക്കളുടെ പെരുമാറ്റവും മറ്റും ചർച്ച ചെയ്യപ്പെടുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന എക്സിക്യുട്ടീവംഗം സി എൻ ചന്ദ്രൻ അധ്യക്ഷനായി. എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി ഇളയിടം പ്രഭാഷണം നടത്തി. ജനവിരുദ്ധതയുടെ പാരമ്യത്തിൽ എത്തി നിൽക്കുന്ന ഹിന്ദുത്വ ഭരണത്തെ സാധാരണക്കാരായ ജനങ്ങളും വിദ്യാർത്ഥികളും ഇന്ന് മുട്ട് കുത്തിച്ച കാഴ്ച ഏറെ ആവേശവും അഭിമാനവും പകരുന്നു. ഒരു കാലത്ത് ഈ ഹിന്ദുത്വ ഭരണത്തെ ഏറെ അനുകൂലിച്ച സാമൂഹ്യ വിഭാഗത്തെ ഭരണാധികാരികൾ തന്നെ അസ്ഥിരപ്പെടുത്തി കൊണ്ടിരിക്കുന്നു. രാജ്യം ഭരിക്കുന്നവർ തന്നെ രാജ്യത്തെ വിദ്യാത്ഥികളോട് ക്രൂരത കാട്ടുന്നു. അനീതിക്കെതിരെ അവർ സമരം നടത്തിയപ്പോൾതല്ലുന്നത് ഭരണത്തിലെ നടത്തിപ്പിരുകാരും കൊളളുന്നത് നമ്മുടെ കുഞ്ഞുങ്ങളുമാണ്. 
എൻ ഇ ബലറാമിന്റെ ദർശനങ്ങളും ചരിത്ര കാഴ്ചപ്പാടുകളും സമൂഹം വേണ്ടത്ര ഉൾക്കൊണ്ടിട്ടുണ്ടോ എന്നു പരിശോധിക്കണം. 
വർഗ്ഗീയതയുടെ വേര് അറുക്കാനുള്ള ആഴത്തിലുള്ള ശ്രമങ്ങൾ ഇപ്പോഴുമില്ല. ഇന്ത്യ എന്താണ് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം. ശരിയായ ചരിത്രം പൊതു സമൂഹത്തെ ബോധ്യപ്പെടുത്താൻ നമുക്ക് കഴിഞ്ഞിട്ടില്ല. ബഹുവിധ സംസ്കാരങ്ങൾ കൂടിക്കലർന്നതാണ് നമ്മുടെ ഇന്ത്യ. 
ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭൂതകാലത്തെ ജനങ്ങളിൽ എത്തിക്കാൻ വലിയ പങ്കു വഹിച്ച ആളാണ് ബാലറാം. നമ്മുടെ വാർത്തമാനത്തെ വിഴുങ്ങുന്ന ഘടകങ്ങളെ തിരിച്ചറിയാൻ ബലറാമിന്റെ ജീവിതം ഉപകരിക്കുമെന്നും സുനിൽ പി ഇളയിടം പറഞ്ഞു. 
സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി സംസാരിച്ചു. ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന എക്സി. അംഗം സി പി മുരളി, സംസ്ഥാന കൗൺസിലംഗങ്ങളായ സി പി ഷൈജൻ, ഒ കെ ജയകൃഷ്ണൻ, ജില്ലാ അസി. സെക്രട്ടറി എ പ്രദീപൻ, ജില്ലാ എക്സി. അംഗങ്ങളായ വി കെ സുരേഷ് ബാബു, എൻ ഉഷ, വെള്ളോറ രാജൻ, കെ വി ഗോപിനാഥ്, വി ഷാജി, വി ജി സോമൻ, പി കെ മധുസൂദനൻ, സി വിജയൻ, കെ വി ബാബു, അഡ്വ. പി അജയ കുമാർ, മുൻ ജില്ലാ സെക്രട്ടറി സി രവീന്ദ്രൻ, കെ വി ഗംഗാധരൻ,കെ വി രജീഷ്,ടി സാവിത്രി, നടാഷ മുകുന്ദൻ എന്നിവർ സംബന്ധിച്ചു. മണ്ഡലം സെക്രട്ടറി എം വിനോദൻ നന്ദി പറഞ്ഞു. നീറ്റ് പരീക്ഷാ വിഷയത്തിൽ ജീവൻ പൊലിഞ്ഞ വിദ്യാർത്ഥികൾക്ക് അനുശോചനമർപ്പിച്ച് സമ്മേളനത്തിൽ ദീപം തെളിയിച്ചു. 
കണ്ണൂർ വനിതാ ജയിലിലെ റിട്ട. അസി. സൂപ്രണ്ട് കെ എൻ ശോഭന രചിച്ച അഴികൾക്കുള്ളിലെ പെൺജീവിതങ്ങൾ പുസ്തകം പന്ന്യൻ രവീന്ദ്രൻ പ്രകാശനം ചെയ്തു. വി കെ സുരേഷ് ബാബു പുസ്തകം ഏറ്റുവാങ്ങി. അഡ്വ. എം എസ് നിഷാദ് പുസ്തക പരിചയം നടത്തി. ഇപ്റ്റ ഗായകസംഘത്തിൻ്റെ സംഗീത പരിപാടിയും നടന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം