പിലാത്തറയിൽ ലോറിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു വയസുകാരൻ മരണമടഞ്ഞു


​പിലാത്തറ: പിലാത്തറ ചുമടുതാങ്ങി - കെ.എസ്.ടി.പി റോഡിൽ ഈറ്റില്ലം റെസ്റ്റോറന്റിന് മുൻവശത്തുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരൻ മരണമടഞ്ഞു ചെറുതാഴം ചുമടുതാങ്ങിയിലെ 'നുറുൽ ഹയാ'യിൽ ഐസാ മാ (2)ണ് മരണമടഞ്ഞത്
​അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ ലോറി ഇവരെ ഇടിക്കുകയായിരുന്നു. അപകടത്തിൽ അമ്മയ്ക്കും കുഞ്ഞിനും ഗുരുതരമായി പരിക്കേറ്റു. ഉടൻതന്നെ പ്രദേശവാസികളും നാട്ടുകാരും ചേർന്ന് ഇരുവരെയും പരിയാരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, കുട്ടിയുടെ നില വഷളായതിനെ തുടർന്ന് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
മണ്ടൂർ കെ.വി. ഹൗസിലെ ഹാഷിമിൻ്റെ മകനാണ്. ഉമ്മ ലുബ്ന (38) ചികിത്സയിലാണ്. സഹോദരി: നിഹാല.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം