കണ്ണൂർ കോർപ്പറേഷൻ റാപ്പിഡ് റെസ്പോൺസ് ടീമിനുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു



കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ റാപ്പിഡ് റെസ്പോൺസ് ടീമിനുള്ള പരിശീലന പരിപാടി റെസ്ക്യൂ കണ്ണൂർ എന്ന പേരിൽ സംഘടിപ്പിച്ചു. ജവഹർ സ്റ്റേഡിയത്തിൽ നടന്ന പരിപാടി  കെ സി  വേണുഗോപാൽ എംപി  ഉദ്ഘാടനം ചെയ്തു. ഇത്രയും വിപുലമായ രീതിയിൽ റെസ്പോൺസ് ടീമിനുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചത് മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്ക് മാതൃകയാണെന്ന് എം പി പറഞ്ഞു. കോർപ്പറേഷനിലെ ഓരോ വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 20 റാപ്പിഡ് റെസ്ക്യു അംഗങ്ങൾക്കാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ശാസ്ത്രീയമായ രീതിയിലുള്ള വിവിധ ദുരന്തനിവാരണ മാർഗ്ഗങ്ങളുടെ പ്രായോഗിക പരിശീലനം ജവഹർ സ്റ്റേഡിയത്തിൽ സജ്ജീകരിച്ച പടുകൂറ്റൻ എൽ ഇ ഡി സ്ക്രീനിൻറെ സഹായത്തോടുകൂടി ആവിഷ്കരിച്ചത് പരിപാടിയിൽ പങ്കെടുത്തവർക്ക് നവ്യാനുഭവമായി. 
പരിപാടിയിൽ മേയർ അഡ്വ. പി ഇന്ദിര അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ അഡ്വ. ടി ഒ മോഹനൻ, കെ വി സുമേഷ് എന്നിവർ വിശിഷ്ടാതിഥികളായി. കണ്ണൂർ ജില്ലാ ഫയർ ഓഫീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പവിത്രൻ ക്ലാസ് അവതരിപ്പിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ പി താഹിർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തിൽ, റിജിൽ മാക്കുറ്റി, ഷമീമ ടീച്ചർ മുഹമ്മദലി വി കെ, അഡ്വ. സോന ജയറാം, ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്‍ ഓഫീസർ അരുൺ ഭാസ്കർ തുടങ്ങിയവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം