കണ്ണൂർ എംഎൽഎ ടി ഒ മോഹനൻ്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു. എംഎൽഎ പാവപ്പെട്ടവരുടെ ശബ്ദമാവണമെന്ന് കെസി വേണുഗോപാൽഎം പി


കണ്ണൂർ:എംഎൽഎയെന്നത് പാവപ്പെട്ടവരുടെ ശബ്ദമാവണമെന്നും ജനങ്ങളിൽ നിന്ന് ലഭിക്കുന്ന ഓരോ പരാതികളും പരിഹരിക്കാനുള്ള ആത്മാർത്ഥമായ മനസ്സ് ജനപ്രതിനിധിക്ക്‌ ഉണ്ടാകണമെന്നും എ ഐ സി സി സംഘടനാ കാര്യ ജനറൽ സെക്രട്ടറിയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനുമായകെ സി വേണുഗോപാൽ എം പി പറഞ്ഞു.  കണ്ണൂർ മേയർ എന്ന നിലയിൽ ജനങ്ങളെ ചേർത്തുപിടിച്ചുകൊണ്ടുള്ള നിരവധി 
വികസന ക്ഷേമ പ്രവർത്തനങ്ങൾ നടത്താൻ ടി ഒ മോഹനന് സാധിച്ചിട്ടുണ്ട്. 
ആ ഭരണ മികവാണ് എംഎൽഎയായ വൻ ഭൂരിപക്ഷത്തിന് വിജയിക്കാൻ സാധിച്ചത്. ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ ഇപ്പോൾ ലഭിച്ച ഭൂരിപക്ഷം അടുത്ത തവണ ഇരട്ടിയാക്കിമാറ്റാൻ സാധിക്കും.
 ഞാൻ ടൂറിസം മന്ത്രിയായിരിക്കെ ജില്ലയിൽ ടൂറിസം രംഗത്ത് നിരവധി വികസന പ്രവർത്തനങ്ങൾ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്.  കണ്ണൂരിന് ടൂറിസം രംഗത്ത് ഇനിയും ഒരുപാട് സാധ്യതകളുണ്ട്. ആ സാധ്യതകൾ  ഉപയോഗപ്പെടുത്താൻ പുതിയ എംഎൽഎക്ക് സാധിക്കണം എന്നും അദ്ദേഹം പറഞ്ഞു.
 കണ്ണൂർ എംഎൽഎ അഡ്വ. ടി ഒ മോഹനന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ അഡ്വ. ടി ഒ മോഹനൻ എംഎൽഎ അധ്യക്ഷതവഹിച്ചു.
 കെ സുധാകരൻ എം.പി, മേയർ അഡ്വ പി ഇന്ദിര എന്നിവർ വിഷ്ടാതിഥികളായിരുന്നു. 
ജില്ലാ കളക്ടർ 
പി വിഷ്ണു രാജ്, ഡിസിസി പ്രസിഡന്റ്‌ അഡ്വ. മാർട്ടിൻ ജോർജ്, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ റസീന തുടങ്ങിയവർ മുഖാതിഥികളായി രുന്നു. ഡെപ്യൂട്ടി മേയർ കെ പി താഹിർ സ്വാഗതം പറഞ്ഞു. എം. പി.മുഹമ്മദലി, പി ടി മാത്യു, വി എ നാരായണൻ, അഡ്വ. സോണി സെബാസ്റ്റ്യൻ, പ്രൊഫ. എ ഡി മുസ്തഫ, മുസ്ലിഹ്‌ മഠത്തിൽ, അഡ്വ. ലിഷ ദീപക്, 
ഷമീമ ടീച്ചർ, 
ശ്രീജ മഠത്തിൽ, ദേവസ്യ മേച്ചേരി, സജീവ് മാറോളി, അഡ്വ. പി അജയകുമാർ, ജോൺസൺ പി തോമസ്, 
കെ പി സലീം, രാജീവൻ എളയാവൂർ, വി വി പുരുഷോത്തമൻ, മനോജ് കൂവേരി, പി മാധവൻ മാസ്റ്റർ, രാഹുൽ കായക്കൽ, ലക്ഷ്മണൻ തുണ്ടിക്കോത്ത്, ഫാറൂഖ് വട്ടപ്പൊയിൽ, സുധീഷ് മുണ്ടേരി തുടങ്ങിയവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം