ലോകകപ്പ് ഫുട്ബോൾ ഫൈനൽ സമയത്ത് കറന്റ് പോകാതിരിക്കാൻ പ്രാർത്ഥിക്കാം: മന്ത്രി സണ്ണി ജോസഫ്
കണ്ണൂർ:ലോകകപ്പ് ഫുട്ബോൾ ഫൈനൽ സമയത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാവാതിരിക്കാൻ പ്രാർത്ഥിക്കാമെന്ന് മന്ത്രി സണ്ണി ജോസഫ്. കണ്ണൂർ ഇരിട്ടിയിൽ വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി ക്ഷാമവുമായി ബന്ധപ്പെട്ട യഥാർത്ഥ വസ്തുതകൾ മാധ്യമങ്ങളിലുടെ ജനങ്ങൾ അറിയുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
ആകാശത്ത് കാർമേഘങ്ങൾ കാണുമ്പോൾ മയിലുകൾ നൃത്തം ചെയ്യുമെന്നാണ് ചൊല്ല്, എന്നാൽ ഇന്നത്തെ അവസ്ഥയിൽ കാർമേഘം കാണുമ്പോൾ മന്ത്രിയാണ് ആടുന്നതെന്ന് അദ്ദേഹം പറഞ്ഞു. “മഴക്കാർ വാനിലേറുമ്പോൾ മയിൽ ആടുന്നു കൗതുകാൽ” എന്ന വരികളെ നിലവിലെ സാഹചര്യത്തിനനുസരിച്ച് “മഴക്കാർ വാനിലേറുമ്പോൾ മന്ത്രി ആടുന്നു കൗതുകാൽ” എന്ന് തിരുത്തി എഴുതാമെന്ന് അദ്ദേഹം പറഞ്ഞു. എൻ്റെ ടീം പോർച്ചുഗലായിരുന്നു അവർ തോറ്റു പോയി ഇന്നെന്തായാലും കളി കാണണം. കറൻ്റ് പോവാതിരിക്കാൻ പ്രാർത്ഥിക്കാം നമുക്ക് പ്രവർത്തിക്കാമെന്ന് മന്ത്രി പറഞ്ഞു.
ദീർഘകാല കരാർ റദ്ദാക്കപ്പെട്ടതാണ് പ്രതിസന്ധിയ്ക്ക് ഇടയാക്കിയ ഒരു കാരണമെന്ന് മന്ത്രി പറഞ്ഞു. പകല്‍ സമയത്ത് വൈദ്യുതി ധാരാളം ലഭിക്കുന്നുണ്ട്. രാത്രിയിലാണ് ആവശ്യമായി വരുന്നത്. പകല്‍ ഒരു പൈസയ്ക്ക് വാങ്ങുന്ന വൈദ്യുതി രാത്രിയില്‍ പത്ത് രൂപയ്ക്ക് വാങ്ങേണ്ടിവരുന്നതെന്ന് മന്ത്രി പറഞ്ഞു. വലിയ വേനല്‍ കാലത്ത് വായ്പ വാങ്ങിയ വൈദ്യുതി തിരികെ കൊടുത്ത് തീര്‍ത്തോണ്ടിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് പകലും രാത്രിയും വൈദ്യുതി വാങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരുന്നു. സര്‍ക്കാരിന് വലിയ ബാധ്യതയാണിത്. സമരം ചെയ്യുന്നവര്‍ ദീര്‍ഘകാല കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാരിനെതിരെയാണ് പ്രതിഷേധിക്കേണ്ടതെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. കരാർ പാലിക്കാനോ നടപ്പാക്കാനോ പിണറായി സർക്കാർ തയാറായിരുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. ലോകകപ്പ് കാണാനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നുണ്ടെന്നും ആവശ്യമുള്ള നിര്‍ദേശം നല്‍കിയതായി മന്ത്രി വ്യക്തമാക്കി.
എംഎം മണിയുടെ വിമർശനങ്ങൾക്ക് അതേ ഭാഷയിൽ മറുപടി പറഞ്ഞ് അദ്ദേഹത്തിന് ശിക്ഷ്യപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദേഹം മന്ത്രിയായിരുന്നപ്പോള്‍ എന്ത് ചെയ്തിരുന്നെന്നും മന്ത്രി ചോദിച്ചു. പിണറായി സര്‍ക്കാരിന്റെ കാലത്തും വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു. ഏപ്രില്‍ മാസത്തില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നുവെന്ന് മന്ത്രി വിശദമാക്കി. കെ എസ് യു വും മുഖ്യമന്ത്രിയും തമ്മിൽ പോരില്ല.
യോജിച്ച് പോകാനുള്ള നടപടികള്‍ സ്വീകരിക്കും. വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കകത്ത് ഒതുക്കി നിര്‍ത്തണം. പരസ്യ വിമര്‍ശനങ്ങളെ പ്രോത്സാഹിപ്പിക്കില്ല. പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറയണം. മുഖ്യമന്ത്രിയുടെ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അത് ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു.
Comments
Post a Comment