10 ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ച സ്ത്രീയുടെ 40 ലക്ഷം നഷ്ടപ്പെട്ടു


തളിപ്പറമ്പ്: പത്ത്‌ലക്ഷം രൂപ വ്യക്തിഗത വായ്പക്ക് അപേക്ഷ സമര്‍പ്പിച്ച സ്ത്രീയുടെ 40 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തളിപ്പറമ്പ് ആടിക്കുംപാറ മറിയംപള്ളിക്ക് സമീപത്തെ പാറോല്‍ക്കട്ടി വീട്ടില്‍ പി.കെ സക്കീന ആണ് തട്ടിപ്പിന് ഇരയായത്. 
സംഭവത്തില്‍ എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ധനി ഇന്ത്യ ബുള്‍സ് ധനി എന്ന ധനകാര്യ സ്ഥാപന മാനേജര്‍മാരായ അന്‍വര്‍, വിഷ്ണു എന്നിവരുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. 2 ശതമാനം പലിശക്ക് വ്യക്തിഗത വായ്പ നല്‍കുമെന്ന് ഇന്‍സ്റ്റഗ്രാം വഴിയുള്ള സന്ദേശം കണ്ടാണ് സക്കീന 10 ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ചത്.
സക്കീനയെ ബന്ധപ്പെട്ട പ്രതികള്‍ 10 ലക്ഷം രൂപക്ക് ജി.എസ്.ടി, ഇന്‍ഷൂറന്‍സ് എന്നീ ആവശ്യങ്ങള്‍ക്കായി പണം ആവശ്യപ്പെട്ടത് പ്രകാരം ഇവര്‍ നല്‍കിയ വിവിധ അക്കൗണ്ടുകളിലേക്ക് സക്കീന പല തവണകളായി 40 ലക്ഷം രൂപ ഗൂഗിള്‍പേ വഴിയും ബാങ്ക് അക്കൗണ്ട് വഴിയും അയച്ചുകൊടുത്തുവെങ്കിലും 2 ശതമാനം പലിശക്ക് 10 ലക്ഷം രൂപ വായ്പ  ലഭിക്കുകയോ അടച്ച 40 ലക്ഷം രൂപ തിരികെ നല്‍കുകയോ ചെയ്യാതെ വഞ്ചന നടത്തിയെന്നാണ് പരാതി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം