ചിത്രകലാ പരിഷത്ത് ചിത്രസാഗരം' 100 ചിത്രകാരൻമാരുടെചിത്ര പ്രദർശനം ഓഗസ്റ്റ് 15 ന് തുടങ്ങും



കണ്ണൂർ:കേരള ചിത്രകലാ പരിഷത്ത് കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ 'ചിത്ര സാഗരം' എന്ന പേരിൽ ചിത്ര പ്രദർശനം നടത്തുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളന ത്തിൽ
കതിരൂർ പഞ്ചായത്ത് ആർട്ട് ഗാലറിയിൽ  ആഗസ്റ്റ് 15 മുതൽ 22 വരെയാണ് പ്രദർശനം നടക്കുക. നൂറ് ചിത്രകാരൻ മാരുടെ നൂറ് ചിത്രങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ട്.
പ്രദർശനം 15 ന് വൈകുന്നേരം നാല് മണിക്ക് കവിയും ചിത്രകാരനു
മായ റിട്ട. കേണൽ വി.പി സുരേശൻ. ഉദ്ഘാടനം ചെയ്യും. സി നിമാ സംവിധായകൻ എം. മോഹൻ മുഖ്യാതിഥിയായിരിക്കും സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. പ്രശസ്ത കലാനിരൂപകർ പങ്കെടുക്കുന്ന സമകാലിക ചിത്ര കലാ ചർച്ചകൾ, സ്ലൈഡ് പ്രദർശനം, സംഗീതസ ന്ധ്യ, ചിത്രകലാ സെമിനാർ, എന്നിവ പ്രദർശന ദിവസങ്ങളിൽ സംഘടിപ്പിക്കും. ആഗസ്റ്റ് 22 ന് പ്രദർ ശനം സമാപിക്കും. വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് നാസർ ചപ്പാരപ്പടവ്, ഹരീന്ദ്രൻ ചാലാട് , ടി ഭരതൻ, പുഷ്പ ദിനേശൻ, പ്രസാദ് ചൊവ്വ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം