വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16 കാരിയെ പീഡിപ്പിച്ച കേസിൽ സ്‌നേഹമെർലിൻ അറസ്റ്റിൽ
മയ്യിൽ: മൂന്ന് പോക്സോ കേസുകളിലെ പ്രതിയായ തളിപ്പറമ്പ് പുളിമ്പറമ്പ് സ്വദേശി സ്നേഹ മെർലിൻ (25) വീണ്ടും അറസ്റ്റിൽ.
മയ്യിൽ നണിയൂർ നമ്പ്രത്ത് ഒരു വീട്ടിൽ ഒളിവിൽ കഴിയവെയാണ് കാസർഗോഡ് ജില്ലയിലെ മേൽപ്പറമ്പ് പൊലീസ് പിടികൂടിയത് ഇൻസ്പെക്ടർ എൻ പി രാഘവനും സംഘവുമാണ് പ്രതിയെ മയ്യിൽ പൊലിസിൻ്റെ സഹായത്തോടെ അറസ്റ്റ് ചെയ്‌തത് മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്.
മേൽപ്പറമ്പിൽവീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 16 വയസുകാരിയാണ് പീഡനത്തിനിരയായത്. കുട്ടിയുടെ കുടുംബ സുഹൃത്തെന്ന നിലയിൽ വീട്ടിൽ താമസിച്ചു വന്നിരുന്ന സ്നേഹ മെർലിൻ പലതവണ രാത്രിയിൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 16 വയസുകാരിയുടെ അമ്മയുടെ സുഹൃത്തായ സ്നേഹ ഒരു വർഷം കുട്ടിയുടെ വീട്ടിൽ താമസിച്ച വേളയിലാണ് സംഭവം.
അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്നാണ് പെൺകുട്ടിയുടെ മൊഴി. സ്നേഹയും ലഹരി വിൽപ്പന കേസിലെ പ്രതിയായ പെൺകുട്ടിയുടെ അമ്മയും സ്‌നേഹയും കണ്ണൂർ പള്ളിക്കുന്നിലെ വനിതാജയിലിൽ നിന്നാണ് പരിചയപ്പെട്ടത്.
ഇതേ 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പിതാവ് പോക്സോ കേസിൽ ജയിലിലാണ്. പെൺകുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയതിന് ശേഷമാണ് സ്നേഹയുടെ അതിക്രമം പെൺകുട്ടി വെളിപ്പെടുത്തിയത്. ഇതോടെ സ്നേഹ മെർലിനെതിരെയുള്ള പോക്സോ കേസുകളുടെ എണ്ണം നാലായി. സംഭവം നടന്ന സമയത്ത് ഭയം കാരണം പെൺകുട്ടി ആരോടും വിവരം വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് കൗൺസിലിംഗ് നടത്തുന്നതിനിടെയാണ് സംഭവം പുറത്തറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
തളിപ്പറമ്പ് പുള്ളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെർലിനെതിരെ ഇതിനുമുമ്പ് മൂന്ന് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ മൂന്ന് കേസുകളും തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തിരുന്നത്. 2025 മാർച്ച് 14നാണ് 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്നേഹ മെർലിൻ അറസ്റ്റിലായത്. സ്കൂൾ വിദ്യാർഥിനിയുടെ ബാഗിൽ നിന്ന് അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ കണ്ടെത്തിയതിനെ തുടർന്ന് അധ്യാപകർ വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തുവന്നത്.
Comments
Post a Comment