രാമന്തളി വടക്കുമ്പാട് സി പി എം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവർത്തകർക്ക് 18 വർഷം തടവും പിഴയും ശിക്ഷ വിധിച്ചു
തളിപറമ്പ് :പയ്യന്നൂർ രാമന്തളി വടക്കുമ്പാട്സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികളായ എസ്ഡിപിഐ പ്രവർത്തകർക്ക് തടവ് ശിക്ഷ. വിധിച്ചു.18 വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. തടവ് കൂടാതെ 9 ലക്ഷം രൂപ പിഴ അടക്കാനും കോടതി ശിക്ഷിച്ചു.
പയ്യൂന്നൂർ രാമന്തളി വടക്കുമ്പാട് ബ്രാഞ്ച് സെക്രട്ടറി കെ വിജയനെ (54) വധിക്കാൻ ശ്രമിച്ച കേസിൽ രാമന്തളി വടക്കുമ്പാട്ടെ ടി ഹന്നാന്‍ (35), സി മുഹമ്മദ് അബ്ദുള്ള (35), എം പി ഫൈസല്‍ (31) എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് അഡിഷനൽ ജില്ലാ ജഡ്ജ് കെ.എൻ പ്രശാന്ത് ശിക്ഷ വിധിച്ചത്. 2015 സെപ്തംബര്‍ 17 വൈകുന്നേരം ആറര മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാമന്തളി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനും സിപിഎം പ്രദേശിക നേതാവുമായ കെ. വിജയൻ ഓണാഘോഷ പരിപാടികൾക്ക് വാടകയ്‌ക്കെടുത്ത സാധനങ്ങളുടെ പണം നൽകാൻ രാമന്തളി വടക്കുമ്പാട്ടുള്ള യാഷിക ലൈറ്റ് ആൻഡ് സൗണ്ട്സ് സ്ഥാപനത്തിൽ എത്തിയതായിരുന്നു .
സ്ഥാപന ഉടമയോട് സംസാരിക്കുന്നതിനിടെ ബൈക്കിലെത്തിയ പ്രതികൾ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. തലയ്ക്കും കാലിനും ഗുരുതരമായി വെട്ടേറ്റ വിജയൻ ഏറെ നാൾ ചികിത്സയിലായിരുന്നു സംസാരശേഷി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. ശരീരത്തിൻ്റെ വലതു ഭാഗവും തളർന്നു. രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിന് കാരണമായതെന്നാണ് പൊലിസ് അന്വേഷണ റിപ്പോർട്ട്. അന്നത്തെ പയ്യന്നൂർ സിഐ പി കെ മണിയായിരുന്നു കേസ് അന്വേഷണം നടത്തിയത് പ്രൊസിക്യൂഷനു വേണ്ടി പബ്ളിക്ക് പ്രൊസിക്യൂട്ടർ യു. രമേശൻ ഹാജരായി.
Comments
Post a Comment