ലഹരി മാഫിയ സംഘത്തിനായി വ്യാജ രേഖകൾ നിർമ്മിച്ചു നൽകുന്ന 2 പേർ പിടിയിൽ, 500ലേറെ ആധാർ പാൻ കാർഡുകൾ പ്രതികളിൽ നിന്നും കണ്ടെത്തി
തലശേരി:ലഹരി വിൽപനക്കും മറ്റ് തട്ടിപ്പുകൾക്കുമായി ബാങ്ക് അക്കൗണ്ടിനായി വ്യാജ രേഖകൾ നിർമ്മിച്ച രണ്ടംഗ സംഘം തലശേരിയിൽ അറസ്‌റ്റിൽ.
വൻതോതിൽ വ്യാജ രേഖകൾ തയ്യാറാക്കിയ ലഹരി വിൽപന സംഘത്തിന് ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ സഹായിക്കുന്ന രണ്ടംഗ സംഘത്തിനെയാണ് തലശേരി ടൗൺ പൊലിസ് ബുധനാഴ്ച്ച പുലർച്ചെ ആറുമണിക്ക് പിടികൂടിയത്.
കാസർകോട് സ്വദേശി അബ്ദുൾറഹ്മാൻ, (42 ) എറണാകുളം സ്വദേശി റിഷാദ് (39) എന്നിവരെയാണ് എ എസ് പി ഡോ.എം നന്ദഗോപൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്
500 ലേറെ ആധാർ, പാൻ കാർഡുകളും ഡ്രൈവിംഗ് ലൈസൻസും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ബംഗ്ളൂർ കേന്ദ്രികരിച്ചാണ് പ്രതികൾ വ്യാപക വ്യാജ രേഖ നിർമ്മാണം നടത്തിയതെന്ന് പൊലിസ് പറഞ്ഞു. തെരുവിൽ അലയുന്നവരുടെ പേരിലും ബാങ്ക് അക്കൗണ്ടുകൾ സൃഷ്ടിച്ചതായി തെളിഞ്ഞിട്ടുണ്ട്. നേര എന്ത മരിച്ചയാളുകളുടെ പേരിലും അക്കൗണ്ടുകൾ നിർമ്മിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് തലശേരി എ.എസ് പി എം നന്ദഗോപൻ മാധ്യമങ്ങളോട് പറഞ്ഞു. വൻ റാക്കറ്റിലെ കണ്ണികളാണ് പ്രതികളെന്ന് സംശയിക്കുന്നതായി പൊലിസ് അറിയിച്ചു. ആധാർ കാർഡുകൾ വ്യാജമായി നിർമ്മിച്ചു വിതരണം ചെയ്തത് ഗുരുതരമായ കുറ്റമായാണ് പൊലിസ് കരുതുന്നത് സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Comments
Post a Comment