വളപട്ടണം പൊയ്ത്തുംകടവിലെ 20 വയസുകാരിയുടെ മരണം: പ്രതിയായ ഭർത്താവിനെ പിടികൂടാൻ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി, ലുക്ക്ഔട്ട് നോട്ടീസിറക്കി തെരച്ചിൽ തുടങ്ങി


.

കണ്ണൂർ:വളപട്ടണം പൊയ്ത്തുംകടവിലെ ഭർതൃമതിയായ 20 വയസുകാരി വീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ആസിഫി (29)നായി പൊലിസ് ലുക്കൗട്ട് നോട്ടിസ് ഇറക്കി. കഴിഞ്ഞ ജൂൺ 28നാണ് ഫാത്തിമത്ത് റിസ ജീവനൊടുക്കിയത്. ആസിഫ് ദുബായിലേക്ക് കടന്നതായാണ് സംശയം. റിസ ജീവനൊടുക്കിയത് ഭർത്താവിന്‍റെ പീഡനം മൂലമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഭർത്താവിനൊപ്പം കഴിയവെ ആസിഫിൻ്റെ മയക്കുമരുന്ന് ലഹരി ഉപയോഗം റിസ ചോദ്യം ചെയ്തപ്പോൾ അതിക്രൂരമായി മർദ്ദിച്ചു വെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനുതെളിവായി കൂട്ടുകാരിക്ക് അയച്ച വാട്സാപ്പ് സന്ദേശങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വളപട്ടണം പൊലീസ് കേസ് അന്വേഷണമാരംഭിച്ചത്. നാട്ടിലെത്തി
ജീവനൊടുക്കുന്നതിന് മുൻപ് ഭർത്താവിൽ നിന്ന് ഉണ്ടായ പീഡന വിവരങ്ങൾ ഉറ്റസുഹൃത്തുമായി റിസ ഫോൺ സംഭാഷണത്തിലൂടെ പങ്കുവച്ചിരുന്നു.
ഭർത്താവിന്റെ ക്രൂരതകൾ
പുറത്തറിയണമെന്നതടക്കമുള്ള ശബ്ദ
സന്ദേശമാണ് പുറത്തുവന്നത്.
ഈ വർഷം ജനുവരി എട്ടിനായിരുന്നു ഫാത്തിമത്തുൽ റിസയുടെയും മുണ്ടേരിമൊട്ട മായൻമുക്ക് സ്വദേശി ആസിഫിന്റെയും വിവാഹം നടന്നത്. വിവാഹത്തിന് ശേഷം വിദേശത്ത് എത്തി ആസിഫിന്റെ ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ട് ചോദ്യം ചെയ്തതിന് പിന്നാലെയാണ് റിസ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.
ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത വളപട്ടണം പൊലീസ്, യുവതി എഴുതിയ കുറിപ്പും സുഹൃത്തുക്കൾക്ക് അയച്ച വാട്സ്ആപ്പ്ശബ്ദ സന്ദേശവും പരിശോധിച്ച് പ്രേരണകുറ്റത്തിനും ഭർതൃ പീഡനത്തിനും കേസെടുത്തത്. റിസയുടെ മരണ വിവരമറിഞ്ഞ് വിദേശത്തുനിന്ന് നാട്ടിലെത്തിയ ആസിഫ്, ദിവസങ്ങൾക്കുള്ളിൽ തന്നെ വിദേശത്തേക്ക് തിരിച്ചു പോയി. ആത്മഹത്യ കുറിപ്പ് കിട്ടിയിട്ടും സംഭവത്തിൽ പൊലീസ് വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ഇതിനിടെ യു.എ.ഇയിലെ എയർപോർട്ടിൽ ജോലി ചെയ്യുന്ന പ്രതിയെ പിടികൂടുന്നതിന് പൊലീസ് ഇന്റർപോളിന്റെയും സഹായം തേടിയിട്ടുണ്ടെന്നാണ് വിവരം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം