കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിൽ ബിരുദദാനചടങ്ങ് 22 ന് നടക്കും




കണ്ണൂർ: മാങ്ങാട്ടു പറമ്പിലെ കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ 2026 വർഷത്തെ ബിരുദാനചടങ്ങ് ഓഗസ്റ്റ്   22 ന് രാവിലെ ഒൻപതു മണിക്ക് നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വിവിധവകുപ്പുകളിയി 311 ഓളം എഞ്ചിനിയറിങ് ബിരുദധാരികൾ  ചടങ്ങിൽ ബിരുദങ്ങളേറ്റു വാങ്ങും.
ഇതിൽ വിവിധ വകുപ്പുകളിലായി 250 ബി. ടെക് ബിരുധാരികളും 14 എം. ടെക്. ബിരുദധാരികളും, മൂന്ന് പിഎച്ച് ഡി ബിരുദധാരികളും ഉൾപ്പെടുന്നു.
വളരെ ചിട്ടയോടും അച്ചടക്കത്തോടും നടത്തപ്പെടുന്ന ചടങ്ങിൽ വർഷങ്ങളോളം കോളേജിൽ പഠിച്ച് വിജയിച്ച് പുറത്തിറങ്ങുന്ന വിദ്യാർത്ഥികളെയാണ് ആദരിക്കുന്നത്. ഉപരി പഠനത്തിനായി കൂടുതൽ മികച്ച സ്ഥാപനങ്ങളിലേക്ക് പ്രവേശനം ലഭിച്ച വിദ്യാർത്ഥികളും, ക്യാമ്പസ് പ്ലേസ്മെന്റ് വഴി ജോലിലഭിച്ച വിദ്യാർഥികളും ഇക്കൂട്ടത്തിലുണ്ട്. 2026 പുറത്തിറങ്ങിയ ഈ വിദ്യാർത്ഥികളിൽ നൂറോളം പേർക്ക് ക്യാമ്പസ് പ്ലേസ്മെന്റ് വഴി മികച്ച കമ്പി നികളിൽ ജോലി ലഭിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ഉപരിപഠനം തെരഞ്ഞെടുത്തവരാകട്ടെ എം. ടെക്കിനും. എം. ബി.എ.ക്കുമാണ് ചേർന്നിട്ടുള്ളത്.
 ബിരുദാനചടങ്ങിലെ മുഖ്യാതിഥിയായി  ബോംബെ ഐ. എ. ടി. യുടെ മുൻ ഡയറക്ടർ പ്രൊഫ. സുഭാഷിസ് ചൗധുരി മുഖ്യാതിഥിയായി പങ്കെടുക്കും 
രണ്ടാമത്തെ ബാച്ചിലെ പൂർവ്വവിദ്യാർത്ഥിയായ സുധീർ കൃഷ്ണനും ചടങ്ങിൽ പങ്കെടുക്കും

തിരുവനന്തപുരത്തുള്ള ഓഗ്സെൻസ് ലാബിന്റെ സ്ഥാപകരിൽ ഒരാളാണ്  സുധീർ.  വാർത്താ സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സി. ശ്രീകുമാർ, പ്രോഗ്രാം ചെയർമാൻമാരായ ഡോ. ബി. രാജീവൻ, ഡോ. കെ. സജിത്ത്, കൺവീനർമാരായ ഡോ. രഞ്ജിത് റാം എൻ പി സൈനുദ്ദീൻ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം