ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ തകർത്ത ജയ്ഷെ മുഹമ്മദ് ആസ്ഥാനം പുനർനിർമ്മിച്ചു, പാക് സർക്കാർ 25 കോടി നൽകിയെന്ന് റിപ്പോർട്ട്; .

.
കറാച്ചി :ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സേന തകർത്ത ജയ്ഷെ മുഹമ്മദിന്റെ ബഹാവൽപൂരിലെ ആസ്ഥാനം പുനർനിർമ്മിച്ചു. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പ്രധാന കേന്ദ്രമായ 'മർകസ് സുബാൻ അല്ലാ'യാണ് പുനർനിർമ്മിച്ചത്. പാക് സർക്കാരിന്റെ നേരിട്ടുള്ള സാമ്പത്തിക സഹായത്തോടെയാണ് ബഹാവൽപൂരിലെ ഈ കെട്ടിടസമുച്ചയം വീണ്ടും പടുത്തുയർത്തിയതെന്നാണ് റിപ്പോർട്ട്. പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി പാകിസ്ഥാൻ സർക്കാർ 25 കോടി പാക്കിസ്ഥാനി രൂപ അനുവദിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ തകർത്ത ഭീകരവാദ ആസ്ഥാനം പാക് സർക്കാരിന്റെ അറിവോടെയും സാമ്പത്തിക സഹായത്തോടെയും വീണ്ടും പ്രവർത്തനക്ഷമമാക്കിയതിൽ വിമർശനം ശക്തമാകുകയാണ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം