ഓട്ടോയിൽ കടത്തുകയായിരുന്ന 26 ലിറ്റർമാഹി മദ്യവുമായി ഡ്രൈവറും അതിഥി തൊഴിലാളിയും എക്സൈസ് പിടിയിൽ



ചൊക്ളി :ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 26 ലിറ്റർ മാഹി മദ്യവുമായി രണ്ടു പേർ എക്സൈസ് പിടിയിൽ .വടകര വാണിമ്മൽ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ ടി.കെ.അബ്ദുള്ള, (52) അതിഥി തൊഴിലാളിയായ വെസ്റ്റ് ബംഗാൾ സ്വദേശി സഹബിൻ ( 32 ) എന്നിവരിൽ നിന്നാണ് ചൊക്ലി മേനപ്രം ഭാഗത്തു വച്ച് മാഹിമദ്യം പിടികൂടിയത്
കണ്ണൂർ ഐബിയുടെയും കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിൻ്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. രഹസ്യ വിവരം ലഭിച്ചതു പ്രകാരം തിങ്കളാഴ്ച്ച വൈകിട്ട് നാലിന് നടത്തിയ വാഹന പരിശോധനയിലാണ് വിൽപ്പനയ്ക്കായി ഓട്ടോറിക്ഷയിൽ മദ്യം കൊണ്ടുപോകവേ പ്രതികൾ പിടിയിലായത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം