പള്ളൂർരിൽ 500 ൻ്റെ കള്ളനോട്ടുകൾ നൽകി പെട്രോൾ പമ്പിൽ നിന്നും പെട്രോൾ അടിച്ചു കബളിപ്പിച്ച 4 പേർ അറസ്റ്റിൽ




മാഹി: പള്ളൂർ മേഖലയിൽ വ്യാപകമായി അഞ്ഞൂറിൻ്റെവ്യാജ നോട്ടുകൾ നൽകി വ്യാപാരികളെ കബളിപ്പിച്ച നാലു യുവാക്കളെ പള്ളൂർ പൊലീസ് പിടികൂടി. വളയം സ്വദേശികളായ സായന്ത്(32) ഷിജിത്ത് (27) അക്ഷയ് (29) തൂണേരി സ്വദേശി രജിത്ത് (31) എന്നിവരാണ് പിടിയിലായത്. 
ഞായറാഴ്ച്ച വൈകിട്ട് 500 രൂപയോട് സ്വാദൃശ്യമുള്ള വ്യാജ നോട്ടുകളാണ് ഇവർ ഇന്ധനം നിറയ്ക്കാനായി പള്ളൂർ ഗ്രാമത്തിലെ പറമ്പത്ത് പെട്രോൾ പമ്പിൽ നൽകിയത്. കള്ളനോട്ടാണ് നൽകിയതെന്ന് തിരിച്ചറിഞ്ഞ പെട്രോൾ പമ്പ് ഉടമ  പരാതി നൽകിയതിനെ തുടർന്നാണ് സിസിടിവി ദൃശ്യം പരിശോധിച്ച് പള്ളൂർ പൊലിസ് പ്രതികളെ വലയിലാക്കിയത്.
പള്ളൂരിൽ പെട്രോൾ പമ്പ് കൂടാതെ നേരത്തെ പള്ളൂരിലെവ്യാപാര സ്ഥാപനങ്ങളിലും കബളിപ്പിക്കൽ നടന്നതായി പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. യുവാക്കൾ ഓൺലൈനിൽ വാങ്ങിയതാണ് വ്യാജ നോട്ടുകളെന്നാണ് മൊഴി നൽകിയത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം