കൺസ്യൂമർ നന്മഓണം സമ്മാനോത്സവം ആരംഭിച്ചു




കാടാച്ചിറ :കടമ്പൂർ സർവീസ് സഹകരണ ബാങ്ക് സ്ഥാപനമായ കൺസ്യൂമർനന്മ സ്റ്റോറിൻ്റെ അഭിമുഖ്യത്തിൽഓണോത്സവം ആരംഭിച്ചുഓഗസ്റ്റ് ഒന്നു മുതൽ സെപ്തംബർ നാലാം തീയതി വരെയാണ് ഓണോത്സവത്തിൻ്റെ ഭാഗമായി നറുക്കെടുപ്പ് പദ്ധതി നടത്തുന്നത്.
സെപ്തംബർ നാലിന് മൂന്ന്മണിക്കാണ് നറുക്കെടുപ്പ്. കാടാച്ചിറ ഡോക്‌ടർമുക്കിൽ പ്രവർത്തിക്കുന്ന സ്റ്റോറിൽ നിന്ന് 500 രൂപക്ക് മുകളിൽ സാധനം വാങ്ങിക്കുന്ന ഒരോ ആൾക്കും ഒരു സമ്മാന കൂപ്പൺ നൽക്കും.നറുക്ക് വീഴുന്ന വ്യക്തികൾക്ക് നിരവധി  സമ്മാനങ്ങൾ നൽകുന്നുണ്ട്
കൂടാതെ വിവിധ കമ്പനികളുടെ ഉൽപന്നങ്ങൾക്ക് വമ്പിച്ച വില കുറവും നൽകുന്നുണ്ട്
ഓണോത്സവത്തിന്റെ സമ്മാന കൂപ്പൺ
ഉദ്ഘാടനം കടമ്പൂർ സർവ്വിസ് സഹകരണബാങ്ക് പ്രസിഡണ്ട് സി.ഒ. രാജേഷ് നിർവഹിച്ചു. പരിപാടിയിൽ ബാങ്ക് വൈസ് പ്രസിഡണ്ട് കെ. വി.അനിഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു, ചടങ്ങിൽ മറ്റ് ബാങ്ക് ഡയറക്ടർമാരും.ജീവനക്കാരും, സഹകാരികളും നാട്ടുകാരുംപങ്കെടുത്തു..

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം