പുതിയ തെരുവിൽ രണ്ട് കിലോ കഞ്ചാവുമായി കുപ്രസിദ്ധ വിൽപ്പനക്കാരനായ യുവാവ് അറസ്റ്റിൽ




കണ്ണൂർ: കണ്ണൂർ നഗര ത്തിലെ പുതിയതെരുവിൽ വൻ കഞ്ചാവ് വേട്ട. രണ്ട് കിലോ ഗ്രാം കഞ്ചാവുമായി കുപ്രസിദ്ധ വിൽപ്പനക്കാരൻ അറസ്റ്റിൽ. ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി എക് സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻ്റി നർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ് സിയാദിൻ്റെ നേതൃത്വത്തിൽ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ പുതിയ തെരു മാർക്കറ്റിൽ വെച്ചാണ് രണ്ട് കിലോഗ്രാം കഞ്ചാവുമായി നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ ചിറക്കൽ ഓണ പറമ്പ് സ്വദേശി കെ .വിജിലിനെ (35) യാണ് അറസ്റ്റുചെയ്തത്. എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി വി ഗണേഷ് ബാബു പി പി . സുഹൈൽ എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിജിൽ കഞ്ചാവ് വിൽപ്പനയ്ക്കായി എത്തിയിട്ടുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ശനിയാഴ്ച്ച രാവിലെ 10 ന് പരിശോധന നടത്തിയത് കണ്ണൂർ ജില്ലയിലേക്ക് മൊത്തമായി കഞ്ചാവ്  എത്തിക്കുന്ന സംഘത്തിലെ കണ്ണികളിൽ പ്രധാനിയാണ് പിടിയിലായ വിജിൽ കണ്ണൂർ ജില്ലയിലെ വിവിധ എക്സൈസ്, പൊലിസ് സ്‌റ്റേഷനുകളിലും പ്രതിക്കെതിരെ സമാന രീതിയിലുള്ള നിരവധി കേസുകൾ നിലവിലുണ്ട്. സമീപകാലത്ത് ജാ മൃത്തിലിറങ്ങിയ പ്രതി വീണ്ടും മയക്കുമരുന്ന് വിൽപനയിൽ ഏർപ്പെടുമ്പോഴാണ് പിടിയിലായത് പരിശോധനയിൽ എക്സൈസ് അസി. ഇൻസ്പെക്ടർ (ഗ്രേഡ് സി പുരുഷോത്തമൻ ,സി അജിത്ത് , പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് പിപി സുഹൈൽ, സിവിൽ എക്സൈസ് ഓഫീസർമാരായ പിവി ഗണേഷ് ബാബു, എം.വി സുജേഷ്, എം സുബിൻ, സി ജി ജേഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു കണ്ണൂർ ഫസ്റ്റ്യ്ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്രതിയെ റിമാൻഡ് ചെയ്തു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം