ലിബർട്ടി ബഷീറിന്റെ ചെറുമകൻ ജീവനൊടുക്കിയ സംഭവത്തിൽമൊറാഴയിലെ ജെംസ് ഇൻ്റർനാഷനൽ പ്രധാന അധ്യാപികക്കെതിരെ പരാതിയുമായിബന്ധുക്കൾ



തലശേരി: പ്രശസ്ത മലയാളസിനിമാ നിർമാതാവ് ലിബർട്ടി ബഷീറിന്റെ ചെറുമകൻ തലശേരി ചിറക്കര മോറക്കുന്നിൽഷ ബാന മൻസിലിൽ അമീറിൻ്റെ മകൻ റയാൻ അമീർ (14) ജീവനൊടുക്കിയസംഭവത്തിൽ കണ്ണൂർ മോറാഴയിലെ ജെംസ് ഇൻ്റർനാഷനൽ  സ്കൂൾ പ്രധാന അധ്യാപികക്കെതിരെ ബന്ധുക്കൾ തലശേരി ടൗൺ പൊലി സിൽ പരാതി നൽകി.
കണക്ക് പരീക്ഷയിൽ തോറ്റതിന്റെ പേരിൽ പ്രധാന അധ്യാപിക കുട്ടിയെ വഴക്ക് പറഞ്ഞതാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് വീട്ടുകാരുടെ ആരോപണം.
ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് മറ്റ് കുട്ടികളുടെ മുന്നിൽവെച്ച് അധ്യാപിക വഴക്ക് പറഞ്ഞുവെന്നും ഇത് റയാന് കടുത്ത മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും കുടുംബം പറയുന്നു.
 മൊറാഴയിലെ ജെംസ് ഇൻ്റർനാഷനൽ സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു റയാൻ അമീർ. കഴിഞ്ഞ ശനിയാഴ്ച്ച (ഓഗസ്‌റ്റ്) ഒന്നിന് വൈകിട്ട് അഞ്ചു മണിക്ക് തലശേരി ചിറക്കരയിലെ വീട്ടിൽ വെച്ചാണ് റയാനെ സെൻട്രൽ ഹാളിലെ മുറിയിലെ ഫാനിൽ കെട്ടി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ബന്ധുക്കൾ തലശേരി മഞ്ഞോടിയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിലവിൽ അസ്വാഭാവിക മരണത്തിന് കുട്ടിയുടെ ബന്ധു ചിറക്കരയിലെ എം കെ ഷംസീറിൻ്റെ പരാതിയിൽ തലശേരി ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പ്രധാന അധ്യാപികയുടെ മൊഴിയും രേഖപ്പെടുത്തുമെന്ന് പൊലിസ് അറിയിച്ചു.
സ്‌കൂളിൽ നടന്ന പരീക്ഷയിൽ ഗണിത വിഷയത്തിൽ മാർക്ക് കുറഞ്ഞ തിൻ്റെ പേരിൽ പ്രിൻസിപ്പൽ കൂടിയായ അദ്ധ്യാപക സഹപാഠികളുടെ മുൻപിൽ വെച്ചു റയാനെ കഠിനമായി ശകാരിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതു കുട്ടിയെ മാനസികമായി തളർത്തിയെന്നും ജീവനൊടുക്കാൻ കാരണമായെന്നും ബന്ധുക്കൾ ആരോപിച്ചു ഗണിത വിഷയം പഠിപ്പിക്കാൻ സ്‌കൂളിൽ സ്ഥിരം അധ്യാപകർ ഉണ്ടായിരുന്നില്ല. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് പുന: പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങി ശരിയാക്കിക്കോളാമെന്ന് റയാൻ പറഞ്ഞപ്പോൾ നീ എന്ത് അത്ഭുതമാണ് കാണിക്കാൻ പോകുന്നത് നിന്നെക്കൊണ്ട് ഇതൊന്നും സാധിക്കില്ലെന്നും ഇനി നിൻ്റെ കാര്യത്തിൽ ഇടപെടാനില്ലെന്നും മറ്റു കുട്ടികളുടെ മുൻപിൽ വെച്ച് പ്രധാന അധ്യാപിക പരിഹസിച്ചുവത്രേ. റയാന് എന്തോ മാനസികമായ തകരാർ ഉണ്ടെന്നും വഴക്കുപറഞ്ഞാൽ പോലും ചിരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് പ്രധാന അധ്യാപിക പറഞ്ഞിരുന്നുവത്രേ. നേരത്തെയും ഈ അധ്യാപികയിൽ നിന്ന് മോശം അനുഭവം ഉണ്ടായിരുന്നുവെന്നും പല തവണ ഈ കാര്യം പ്രധാന അധ്യാപികയോട് സംസാരിച്ചിരുന്നതായും കുട്ടിയുടെ പിതാവ് അമീർ പറഞ്ഞു. റയാനെ ജീവൻ നഷ്ടപെട്ടതിന് ഉത്തരവാദിയായ പ്രധാന അധ്യാപികയ്ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുക്കണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. അതേ സമയം റയാനോട് പ്രത്യേകമായി യാതൊരു വിവേചനവും കാണിച്ചിട്ടില്ലെന്നും എല്ലാ കുട്ടികളോടും പെരുമാറുന്നത് പോലെയാണ് താൻ പെരുമാറിയതെന്നാണ് മൊറാഴയിലെ ജെംസ് ഇൻ്റർനാഷനൽ സ്കൂൾ പ്രധാന അധ്യാപികയുടെ വിശദീകരണം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം