ചാല ചിൻമയ മിഷൻ കോളേജ് ഗതാഗതയോഗ്യമാക്കുമെന്ന വാഗ്ദ്ധാനം അധികൃതർ പാലിക്കണമെന്ന് നാഷനൽ ജനതാ ദൾ




കണ്ണൂർ: ചാല ചിന്മയ മിഷൻ കോളേജ് സർവ്വീസ് റോഡിനോട് അവഗണനയ്ക്കെതിരെ പ്രഖ്യാപിച്ച സമരം താൽക്കാലികമായി പിൻവലിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി എപി രാഗേഷ് കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വ്യഴാഴ്ച്ച രാവിലെ ദേശീയ പാത ഉപരോധ സമരം പ്രഖ്യാപിച്ചതിനെ തുടർന്ന്  സമരക്കാരോട് കണ്ണൂർ കളക്ടറുടെ നിർദ്ദേശപ്രകാരംകണ്ണൂർ തഹസിൽദാർ എം കെ രത്നേഷും കരാർ കമ്പി നി അധികൃതരും സ്ഥലത്തെത്തി ഒത്തുതീർപ്പ് ചർച്ച നടത്തുകയായിരുന്നു ഇതു പ്രകാരം രണ്ടു ദിവസത്തിനുള്ളിൽ റോഡ് ടാർ ചെയ്യുമെന്ന് തഹസിൽദാർ ഉറപ്പുനൽകിയതിനെ തുടർന്നാണ് പ്രക്ഷോഭം താൽക്കാലികമായി നിർത്തി വെച്ചതെന്ന് നാഷനൽ ജനതാ ദൾ നേതാവ്  എ.പി രാഗേഷ് കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽഅറിയിച്ചു. കെ. സുധാകരൻ എംപി, ടി. ഒ മോഹനൻ എം എൽ എ എന്നിവർ വിഷയത്തിൽ ഇടപെട്ടത് സഹായകരമായി.
ഉടൻറോഡ് പ്രവൃത്തിയാരംഭിച്ചില്ലെങ്കിൽ സമരം പുനരാരംഭിക്കുമന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ നാഷനൽ ജനതാ ദൾ ഭാരവാഹികളായഎ. കൃഷ്ണൻ, എം ബാലകൃഷ്ണൻ, അചലേഷ് ബൈജു,അവിനാഷ് അയനിയാട്ട് എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം