ഊര്‍പ്പള്ളി വയലില്‍* *മഴയുത്സവം നാളെ*


കൂത്തുപറമ്പ്: സേവ് ഊര്‍പ്പള്ളിയുടെ നേതൃത്വത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, വേങ്ങാട് ഗ്രാമപഞ്ചായത്ത് , ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ആസ്റ്റര്‍ മിംസ് എന്നിവ ചേര്‍ന്ന് സംഘടിപ്പിക്കുന്ന മഴയുത്സവം നാളെ ഊര്‍പ്പള്ളി വയലില്‍ നടക്കും. പ്രത്യേകം തയ്യാറാക്കിയ വെള്ളം കെട്ടിക്കിടക്കുന്ന ചെളിനിറഞ്ഞ വയലില്‍ ഉച്ചക്ക് 1.30 ഓടെയാണ് മഴയുത്സവത്തിന് തുടക്കമാകുക. പ്രമുഖ നാടന്‍പാട്ട് കലാകാരന്‍ റംഷി പട്ടുവം നയിക്കുന്ന നാടന്‍ കലാവിരുന്ന് അരങ്ങേറും. തുടര്‍ന്ന് മഡ് ഫുട്‌ബോള്‍, വനിതകളുടെ കമ്പവലി തുടങ്ങിയവയും നടക്കും.ജനപ്രതിനിധികള്‍,പോലീസ് ഉദ്യോഗസ്ഥര്‍,മാധ്യമപ്രവര്‍ത്തകര്‍,കായിക താരങ്ങള്‍,വിദ്യാര്‍ത്ഥികള്‍ എന്നിവരടങ്ങുന്ന വിവിധ ടീമുകൾ മത്സരിക്കും.  മുതിര്‍ന്ന കര്‍ഷകരായ നാരായണിയമ്മ, വിമല പടന്നക്കണ്ടി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും.  വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ചന്ദ്രന്‍ അധ്യക്ഷത വഹിക്കും. അസി.കലക്ടര്‍ എസ് സ്വാതി ഐ എസ്,
പ്രഭാത് ടി വി  സെക്രട്ടറി ഡി ടി പി സി , ടി ദീപു
കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസി.സച്ചിന്‍ സൂര്യകാന്ത് മഖേച്ച, വണ്‍ ടു ത്രി ഗ്രൂപ്പ് എം ഡി റിയാസ് പാടികശാലയില്‍, മണിയപ്പള്ളി ആബുട്ടി ഹാജി എന്നിവര്‍ മുഖ്യാതിഥികളാകും. 
എം എല്‍ എമാരായ ടി ഒ മോഹനന്‍, വി കെ സനോജ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് കുര്യന്‍, സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് റെഡ്ഢി ഐ പി എസ്, തലശേരി എസ് പി ഡോ.നന്ദഗോപന്‍ ഐ പി എസ്, ഡി വൈ എസ് പി കെ വി പ്രമോദ,എ സി പി എം പി ആസാദ്, കൂത്തുപറമ്പ് എസി പി സനല്‍കുമാര്‍ എന്നിവരുള്‍പ്പെടുന്ന ടീമും ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് ഐ എ എസ് നയിക്കന്ന കണ്ണൂരിലെ മാധ്യമ പ്രവര്‍ത്തകരുമായി ഏറ്റുമുട്ടും. അഞ്ചരക്കണ്ടി ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കോട്ടയം രാജാസ് ഹൈസ്‌കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ടീമുകള്‍ തമ്മിലും മത്സരിക്കും.  
മഴക്കാലത്തിന്റെ സൗന്ദര്യവും പ്രാധാന്യവും ഓര്‍മ്മിപ്പിച്ചുകൊണ്ട് കുട്ടികളിലും പൊതുജനങ്ങളിലും പ്രകൃതിയോടുള്ള സ്‌നേഹവും നാടന്‍ സംസ്‌കാരത്തോടുള്ള താല്‍പര്യവും വളര്‍ത്തുകയെന്ന ഉദ്ദേശ്യം ലക്ഷ്യമിട്ട് ഏഴ് വര്‍ഷം മുമ്പാണ് മഴയുത്സവം തുടങ്ങിയത്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം