കണ്ണാടിച്ചാൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നാരായണീയ പാരായണ യജ്ഞം നടത്തി
കാടാച്ചിറ: കണ്ണാടിച്ചാൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നാരായണീയ പാരായണ യജ്ഞം നടത്തി. നാരായണീയ പാരായണത്തിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.
നാരായണീയ പാരായണത്തിൽ കണ്ണാടിച്ചാൽ ശ്രീ ധർമ്മശാസ്താ ക്ഷേത്ര നാരായണീയ പാരായണ സമിതി,ഐവർകുളം മഹാവിഷ്ണു ക്ഷേത്ര നാരായണീയ പാരായണ സമിതി,കുഞ്ഞുംമൂലോത്ത് വിഷ്ണു ക്ഷേത്ര നാരായണീയ പാരായണ സമിതി എന്നീ സമിതികളിലെ അംഗങ്ങൾ യജ്ഞത്തിൽ പങ്കാളികളായി.യജ്ഞ പരിപാടിക്ക് വിജയലക്ഷ്മി ടീച്ചർ നേതൃത്വം നൽകി.യജ്ഞത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് പ്രസാദ ഊട്ടും ഒരുക്കിയിരുന്നു.
Comments
Post a Comment