നൃത്തരംഗത്തിനിടെ രശ്മിക മന്ദാനയ്ക്ക് ഗുരുതര പരുക്ക്
ചെന്നൈ:ഷൂട്ടിങ്ങിനിടെ നടി രശ്മിക മന്ദാനയ്ക്ക് ഗുരുതര പരിക്ക്. ഒരു നൃത്തരംഗം ചിത്രീകരിക്കുന്നതിനിടെ ആണ് താരത്തിന് ഇടുപ്പിന് ഗുരുതരമായി പരുക്ക് പറ്റിയത്. ഒരു മാസം നീളുന്ന ചികിത്സയും വിശ്രമവും ഡോക്ടർമാർ നിർദേശിച്ചതായാണ് റിപ്പോർട്ട്. ശാരീരികമായി ബുദ്ധിമുട്ടുള്ള നൃത്തരംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരുക്ക് പറ്റിയത്. സിനിമയുടെ ചിത്രീകരണം താല്ക്കാലികമായി നിർത്തിവച്ചതായും റിപ്പോർട്ടുകളിലുണ്ട്.
രണബാലി’, ‘മൈസ’ എന്നിവയുൾപ്പെടെ ബിഗ് ബജറ്റ് ചിത്രങ്ങളാണ് രശ്മികയുടേതായി പുറത്തിറങ്ങാനുള്ളത്. ‘രണബാലി’ 19-ാം നൂറ്റാണ്ടിലെ പോരാട്ടങ്ങളുടെയും വിപ്ലവത്തിന്റെയും കഥയാണ് പറയുന്നത്. ചിത്രത്തിലെ വിജയ് ദേവരകൊണ്ടയും രശ്മികയും ഒന്നിക്കുന്ന ഗാനത്തിന് ഇതിനോടകം മികച്ച സ്വീകാര്യത തന്നെയാണ് ലഭിച്ചിരിക്കുന്നത്.
Comments
Post a Comment