എസ്.കെ.എസ്.എസ്.എഫ് റബീഅ് കോണ്‍ഫറന്‍സ് : മാതൃകാ ജീവിതമാണ് പ്രവാചകന്റെ പരിവര്‍ത്തന മാര്‍ഗമെന്ന് പി.പി ഉമര്‍ മുസ് ലിയാര്‍




മുണ്ടയാട്: പ്രബോധനത്തിന് പ്രവാചകര്‍ തെരഞ്ഞെടുത്ത രീതി കരുണയും സഹാനുഭൂതിയും നിറഞ്ഞ മാതൃകാപരമായ ജീവിതമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ പി.പി ഉമര്‍ മുസ് ലിയാര്‍. ലഹരി നിര്‍മാര്‍ജനത്തിന് പ്രവാചകന്‍ (സ) നടത്തിയ വിപ്ലവകരമായ ഇടപെടല്‍ ലോകത്തിന് ഇന്നും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഒരുക്കിയ റബീഅ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അസ് ലം അസ്ഹരി പൊയ്ത്തും കടവ് അധ്യക്ഷനായി. പ്രാരംഭ പ്രാര്‍ഥനക്ക് നാലാങ്കേരി ഉസ്താദ് നേതൃത്വം നല്‍കി. സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദ് ശരീഫ് ബാഖവി വേശാല അനുഗ്രഹപ്രഭാഷണം നിര്‍വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ബഷീര്‍ അസ്അദി നമ്പ്രം അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫ് മൗലവി പ്രഭാഷണം നടത്തി. മദ്ഹ് പ്രഭാഷണത്തിന് അന്‍വര്‍ മുഹിയുദ്ദീന്‍ ഹുദവി ആലുവ നേതൃത്വം നല്‍കി. അബ്ദുല്‍ ഖാദര്‍ തങ്ങള്‍ പട്ടാമ്പി മൗലിദ് സദസിന് നേതൃത്വം നല്‍കി. ഖാജാ ഹുസൈന്‍ ദാരിമി, സുഹൈല്‍ ഫൈസി കൂരാട് ഇഷ്ഖ് മജിലിസിന് നേതൃത്വം നല്‍കി, പാണക്കാട് റഷീദ് അലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥന സദസിന് നേതൃത്വം നല്‍കി, ശുഐബ് തങ്ങള്‍, എസ്.കെ.ജെ.എം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹുസൈന്‍ തങ്ങള്‍ കാങ്കോല്‍, ജൗഹര്‍ ശിഹാബ് തങ്ങള്‍, ശാഹുല്‍ ഹമീദ് തങ്ങള്‍, അന്‍വര്‍ തങ്ങള്‍, അബ്ദുള്ള ദാരിമി കയ്യം, കെ.കെ മുഹമ്മദ് ദാരിമി, ബ്ലാത്തൂര്‍ അബ്ദുറഹ്മാന്‍ മുസ് ലിയാര്‍, മൊയ്തു നിസാമി, അബ്ദുറസാഖ് ഫൈസി, അബ്ദുറഊഫ് ഫൈസി, ഇബ്രാഹിം ബാഖവി, സിറാജുദ്ദീന്‍ ദാരിമി കക്കാട്, എ.കെ അബ്ദുല്‍ബാഖി, ഇബ്രാഹിം മൗലവി മടക്കിമല, എസ്.വി മുഹമ്മദലി, സിദ്ദീഖ്ഫൈസി വെണ്‍മണല്‍, സത്താര്‍ മൗലവി വളക്കൈ, ഷറഫുദ്ദീന്‍ ബാഖവി, ഇസ്സുദ്ദീന്‍ നിസാമി, അബ്ദുറഷീദ് ഫൈസി പൊറോറ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം