പെരളശേരി യിൽ എസ്പിസി ത്രിദിന ക്യാമ്പ് സമാപിച്ചു.
പെരളശേരി :പെരളശ്ശേരി എകെജി സ്മാരക ഗവ.ഹയർ സെക്കന്ററി സ്കൂളിൽ മൂന്നു ദിവസങ്ങളിലായി നടന്നു വരുന്ന ത്രിദിന ക്യാമ്പ് സമാപിച്ചു. ആദ്യ ദിവസം ചക്കരക്കൽ പോലീസ് സ്റ്റേഷൻ എസ് ഐ സനൽകുമാർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം രേഷ്മ അധ്യക്ഷയായി. പ്രിൻസിപ്പൽ കെ.ഗിരീഷ്, പ്രധാന അധ്യാപിക സുസ്മിത, പിടിഎ പ്രസിഡണ്ട് ശ്രീജിത്ത്, ജിഷ, പ്രഗീർത്ത് എന്നിവർ സംസാരിച്ചു. സമാപനത്തോടനുബന്ധിച്ച് പാഴ് വസ്തുക്കളുടെ പുനരുപയോഗത്തിന് കുട്ടികളിൽ അവബോധം വളർത്തുന്നതിനും സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനും മാലിന്യമുക്തമായ ഒരു ജീവിതശൈലി പരിചയപ്പെടുത്തുതിനുമുള്ള സെഷനിൽ ജനു ആയിച്ചാൻകണ്ടി പി സി. സുജാത എന്നിവർ പരിശീലനം നൽകി. സി.പി. ഒ മാരായ കെ.ലിജിൻ,എ.അമൃത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി
Comments
Post a Comment