നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു
മക്രേരി : നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു.
നിർമ്മാണ തൊഴിലാളിയായ അഞ്ചരക്കണ്ടി നീർച്ചാൽ ഹൗസിലെ എൻ സി രാജേഷാ (39) ണ് മരിച്ചത്. അവിവാഹിതനാണ്.
കഴിഞ്ഞ ദിവസം രാത്രി ഏഴോടെ രാജേഷ് സഞ്ചരിച്ച സ്കൂട്ടർ കിലാലൂർ വായനശാലയ്ക്ക് സമീപത്ത് വച്ചാണ് വൈദ്യുതി തൂണിലിടിച്ചത്. ഉടൻ തന്നെ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചക്കരക്കൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. രാഘവൻ - രമാവതി ദമ്പതികളുടെ മകനാണ്. സഹോദരി: രജനി. അഞ്ചരക്കണ്ടി പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കാരം നടത്തി.
Comments
Post a Comment