വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
തളിപ്പറമ്പ്: വയോധികയെ വീടിന് സമീപത്തെ കവുങ്ങിന്‍തോട്ടത്തിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കുറ്റ്യേരി വെള്ളാവില്‍ മകളോടൊപ്പം താമസിച്ചുവരുന്ന മേമഠത്ത് വീട്ടില്‍ എം.ജാനകി(76)യാണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് ഒന്നരക്കും 2.20 നും ഇടയിലാണ് വീടിന് സമീപത്തെ സുമിത്രന്‍ എന്നയാളുടെ പറമ്പിലെ കിണറില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടത്.
മക്കള്‍: മൃദുല. പരേതനായ മുരളീധരന്‍.
സഹോദരങ്ങള്‍: പരേതരായ ലക്ഷ്മി, നാരായണന്‍, പാര്‍വതി.
തളിപ്പറമ്പില്‍ നിന്നെത്തിയ അഗ്നിശമനസേനയാണ് മൃതദേഹം പുറത്തെടുത്തത്.
ശവസംസ്‌ക്കാരം നാളെ ആഗസ്റ്റ്-12 ന് ഉച്ചക്ക് ശേഷം രണ്ടിന് നെല്ലിപ്പറമ്പ് പൊതുശ്മശാനത്തില്‍ നടക്കും.
Comments
Post a Comment