ശിവ സൂര്യയുടെ തിരോധാനം: പ്രത്യേക അന്വേഷണ സംഘം ഇരുട്ടിൽ തപ്പുന്നു


കണ്ണൂർ: അമിതമായി ഉപയോഗി ക്കുന്നുവെന്ന്പറഞ്ഞ്മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങിവച്ചതി ന്റെ പരിഭവം ഒരു കുറിപ്പിൽ ഒതുക്കി വീടുവിട്ടിറങ്ങിയ പ്ലസ്‌ടു വിദ്യാർത്ഥി ക്കായുള്ള തിരച്ചിൽ പതിനൊന്നാം ദിനത്തിലും ഫലം കണ്ടില്ല. ചൊക്ലി രാമവിലാസം ഹയർസെക്കൻഡ റി സ്കൂൾ വിദ്യാർത്ഥി കരിയാട് പു ളിയനമ്പ്രം ശിവപ്രിയത്തിലെശിവ സൂര്യ (17) എങ്ങോട്ടുപോയെന്നത് സംബന്ധിച്ച് ഇതുവരെ പൊലീസി
നും വിവരം ലഭിച്ചിട്ടില്ല. ചൊക്ളി പൊലിസ് നടത്തിയ അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിനാൽ പൊലീസ് എട്ടംഗ പ്രത്യേക അന്വേഷണ സംഘം രൂ പീകരിച്ചിട്ടുണ്ട്. തലശ്ശേരി എ.എസ്.പി ഡോ.എം.ന ന്ദഗോപൻ്റെ നേരിട്ടുള്ള മേ ൽനോട്ടത്തിൽ ചൊക്ലി എസ്. ഐ ആർ.രാഗേഷിനാണ് അന്വേഷണച്ചുമതല. ലോക്കൽ പൊലി സിൻ്റെ അന്വേഷണം വഴിമുട്ടിയ
തോടെയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. ഇന്നേക്ക് പതിനൊന്ന് ദിവസം പിന്നിടുമ്പോൾ ശിവ സൂര്യയെ കണ്ടെത്താനാവാതെ ഇരുട്ടിൽ തപ്പുകയാണ് പ്രത്യേക അന്വേഷണ സംഘം.
കഴിഞ്ഞആഗസ്റ്റ് എട്ടി നാണ് വിദ്യാർത്ഥിയെ കാ ണാതായത്. താൻ കാശിയിലേക്ക്പോ വുകയാണെന്നും ശി ഷ്ടകാലം അവിടെ ദൈവത്തിൽ അലിഞ്ഞു ജീവി ക്കുമെന്നുമുള്ള ഒരു കുറിപ്പ് വീട്ടി ൽ നിന്ന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വാരണാസി
ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ തീ ർത്ഥാടന കേന്ദ്രങ്ങൾ കേന്ദ്രീകരി ച്ചാണ് ഇപ്പോൾ അന്വേഷണം നടന്നു വരുന്നത്. വീടിനടുത്തുള്ള ജംഗ്ഷനിലേക്ക് ശിവ
സൂര്യ ബാഗുമായി നടക്കുന്നതായി നാട്ടുകാരിൽ ചില ർകണ്ടതായി മൊഴിലഭിച്ചെങ്കിലും തുടർന്ന് ഏത് വഴിക്ക് പോയെന്നതിൽ വ്യക്തത ലഭിച്ചിട്ടില്ല. ഇതു വരെ നൂറോളം സി സി ടി വി ദൃശ്യങ്ങളാണ് സൈബർ പൊലിസ് പരിശോധിച്ചത്. റെയിൽവെ സ്‌റ്റേഷൻ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളും ഇതിൽ ഉൾപ്പെടും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം