മാട്ടൂൽ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങിമരിച്ചു

.

പഴയങ്ങാടി:മാട്ടൂല്‍ സ്വദേശിയായ യുവാവ് ഗൾഫിൽ മുങ്ങിമരിച്ചു.
മടക്കര സ്വദേശിയായ മുഹമ്മദ് ജാസി റാണ് (24) ഖത്തറിൽ മുങ്ങിമരിച്ചത് .മാട്ടൂല്‍ ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡ് മെംബര്‍ വട്ടക്കണ്ടി ജാസ്മിയുടെയും -പൂവങ്കുളത്തിൽ അബ്ദുൽ നസീറിന്റെയും മകനാണ്.മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഗറാഫയിൽ ഒരു മൊബൈൽ ഷോപ്പിലെ ജീവനക്കാരനായിരുന്നു. ഒരു മാസം മുമ്പാണ് ജോലിയാവശ്യത്തിനായി ഖത്തറിലെത്തിയത്. സഹോദരങ്ങൾ: ജസീൽ, ജസ്ന. കെഎംസിസി അൽ ഇഹ്സാൻ റിപ്രാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം ദോഹയിൽ ഖബറടക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം