യുവതിയെ സൗഹൃദക്കെണിയിൽ വീഴ്ത്തി പതിനാല ര ലക്ഷം രൂപ തട്ടിയെടുത്ത വ്യാജ ഡോക്ടർക്കെതിരെ കേസെടുത്തു



പയ്യന്നൂർ: യു.കെയിൽ ഡോക്‌ടറാണെന്ന് പരിചയപ്പെടുത്തി യുവതിയുമായി സൗഹ്യദം സ്ഥാപിച്ച് 14,57,300 രൂപ തട്ടി യെടുത്തതിന് വ്യാജ ഡോക്ടർക്കെതിരെ  പൊലിസ് കേസെടുത്തു. പുഞ്ചക്കാട് ഐശ്വ ര്യയിലെ പി. മിനിമോളുടെ (38) പരാതി യിൽ ഡോക്‌ടർ ലൂയീസ് ഒവൻ എന്ന് പറ യപ്പെടുന്ന ആൾക്കെതിരെയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്.
ഇയാൾ സോഷ്യൽ മീഡിയയിലുടെയാണ് യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് യുവതിയെ കാണുന്നതിന് ഇന്ത്യയിലേക്ക് വരിക യാണെന്ന് അറിയിച്ചു. ഇന്ത്യയി ലേക്ക് വരവെ ഡൽഹി വിമാനത്താവ ളത്തിൽവെച്ച് കസ്റ്റംസ് പിടിച്ചെന്നും കൈയിൽ കരുതിയിരുന്ന 50000 പൗണ്ട് പിടിച്ചുവെച്ചെന്നും പിടിച്ചു വെച്ച തുകയും തന്നെയും മകളെയും കസ്റ്റംസിൽ നിന്നും മോചിപ്പിക്കാനുമായി
പണം വേണമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. വാട്സ് ആപ്പ് വഴി യുവ തിയുമായി ബന്ധപ്പെട്ട ഇയാൾ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത 50000 പൗണ്ട് വിട്ടുകി ട്ടുകയാണെങ്കിൽ അത് മാറി അതിന് തുല്യ മായ 53 ലക്ഷം രൂപ നൽകാമെന്നും വാഗ്ദാനം ചെയ്‌തുവത്രെ. പിന്നീടാണ് താൻ വഞ്ചിക്കപ്പെട്ടുവെന്ന് യുവതിക്ക് മന സിലായത്. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം പയ്യന്നൂർ പോലീസിൽ പരാതി നൽകിയത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം