വ്യാപാര മേഖലയ്ക്ക് കരുത്തേകാൻ കണ്ണൂർ വിമാന താവളത്തിൽ നിന്നും കൂടുതൽ സർവീസ് വേണം:മർച്ചന്റ്സ് ചേമ്പർ കണ്ണൂർ ജില്ല ജനറൽ ബോഡിയോഗം
കണ്ണൂർ:വ്യാപാര വ്യവസായ മേഖലകൾക്ക് കരുത്ത് പകരാൻ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കണമെന്ന് യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ കണ്ണൂർ ജില്ല ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു . കണ്ണൂർ ചേമ്പർ ഹാളിൽ നടന്ന യോഗം സംസ്ഥാന പ്രസിഡണ്ട് ജോബി വി. ചുങ്കത്ത് ഉദ്ഘാടനം ചെയ്തു ചടങ്ങിൽജില്ലാ പ്രസിഡണ്ട് ടി.എഫ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു . സംസ്ഥാന വൈസ് പ്രസിഡണ്ട് ടി കെ ഹെൻട്രി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് കെഎം ബഷീർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബുഷ്റ ചിറക്കൽ, ജില്ലാ വർക്കിങ്ങ് പ്രസിഡണ്ട് ഷിനോജ് നരിതൂക്കിൽ തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ യോഗത്തിൽ വെച്ച് ആദരിച്ചു. തുടർന്ന് അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി ഗോകുൽദാസ് പാലക്കാട് - തെരഞ്ഞെടുപ്പിൽ വരണാധികാരിയായി.
Comments
Post a Comment