ഡൽഹിയിൽ സമരം ചെയ്തവിദ്യാർത്ഥികൾക്കെതിരെ വിവാദ പരാമർശം; ടി ജി മോഹൻദാസ് കസ്റ്റഡിയിൽ


കൊച്ചി: ഡൽഹി ജന്ദർ മന്ദിറിൽ നീറ്റ് പരീക്ഷയ്ക്കെതിര പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ നടത്തിയ സംഘപരിവാർ അനുകൂലിയായ രാഷ്ട്രീയ നിരീക്ഷകൾ ടി ജി മോഹൻദാസിനെ കസ്റ്റ‍ഡിയിലെടുത്ത് പൊലീസ്. കൊച്ചി മട്ടാഞ്ചേരി വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വീട്ടിൽ ഇന്ന് പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ടി ജി മോഹൻദാസിനെ കസ്റ്റ‍ഡിയിലെടുത്തിരിക്കുന്നത്. 11 ദിവസങ്ങൾക്ക് ശേഷമാണ്  ഇപ്പോൾ പൊലീസ് നടപടിയുണ്ടായിരിക്കുന്നത്. ജന്ദർ മന്ദിറിൽ
സമരരംഗത്തുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കണമെന്നും അവരുടെ വസ്ത്രധാരണത്തെ പരിഹസിച്ചും ടി ജി മോഹൻദാസ് വിവാദ പ്രസ്താവനകൾ നടത്തിയിരുന്നു. ഇതിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിട്ടും നാല് ദിവസത്തിന് ശേഷം ജൂലൈ 29 നാണ് തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം