മാനവ ഏകതാ ജ്യോതി തെളിയിച്ചു
കാടാച്ചിറ : കാടാച്ചിറഗ്രാമോദയ വായനശാലയിൽ ശ്രീനാരായണ ഗുരു ജയന്തി ദിനം ആഘോഷിച്ചു. ചതയ ദിനത്തിൽ വൈകുന്നേരം ഏഴു മണിക്ക് മാനവഏകതാ ജ്യോതി തെളിയിച്ചു. പി കെ കുമാരൻ ആദ്യദീപം തെളിയിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി കാടാച്ചിറ യൂണിറ്റ് പ്രസിഡന്റ് രാമചന്ദ്രൻ വൈദ്യർ സദസ്സ് ഉദ്ഘാടനം ചെയ്തു. യൂ കെ ബിജു, കെ പ്രശാന്തൻ, പി കെ വിനീഷ് എന്നിവർ സംസാരിച്ചു. അശ്വന്ത് എൻ കെ, എൻ വി ഗിരീശൻ, കെ വിനോദ്, എന്നിവർ നേതൃത്വം നൽകി
Comments
Post a Comment