നബിദിന, ഓണാഘോഷങ്ങൾക്കും ശമ്പളമില്ല, തെരുവിൽ പ്രതിഷേധവുമായി മാധ്യമം ജീവനക്കാർ



കോഴിക്കോട് : നബിദിന_ ഓണാഘോഷങ്ങൾക്ക് ശമ്പളം നിഷേധിച്ചതോടെ ജമാഅത്തെ ഇസ്ലാമി മുഖപത്രമായ മാധ്യമം ജീവനക്കാർ വീണ്ടും സമരത്തിൽ. സംയുക്ത സമരസമിതി നേതൃത്വത്തിൽ കോഴിക്കോട് മുതലക്കുളത്ത് നടത്തിയ ധർണ്ണ സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
ഈ വർഷത്തിന്റെ തുടക്കത്തിലും ശമ്പളം നിഷേധിച്ചതിനെ തുടർന്ന് ജീവനക്കാർ നടത്തിയിരുന്നു. അന്ന് ജീവനക്കാർക്ക് നാല് മാസത്തോളം ശമ്പളം ലഭിച്ചിട്ടില്ലായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമത്തിൽ വര്‍ഷങ്ങളായി ശമ്പള പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. ജീവനക്കാര്‍ ശമ്പളത്തിനുവേണ്ടി സമരം ചെയ്തിട്ടും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുകൾ ഇതുവരെ ഉണ്ടായിട്ടില്ല.
അന്ന് സമരം അവസാനിപ്പിച്ചതിന് പിന്നാലെ 30ലധികം ജീവനക്കാരെ ശിക്ഷാ നടപടിയെന്ന നിലയിൽ
സ്ഥലം മാറ്റിയിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം